Webdunia - Bharat's app for daily news and videos

Install App

മാഗ്നൈറ്റിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ച് നിസ്സാൻ !

Webdunia
വെള്ളി, 31 ജൂലൈ 2020 (13:00 IST)
മാഗ്നൈറ്റ് ബി-എസ്‌യുവിയുടെ ഇന്ത്യയിലെ പരീക്ഷണ ഓട്ടം ആരംഭിച്ച് നിസ്സാൻ. വാഹനത്തിന്റെ കൺസെപ്റ്റ് മോഡലിനെ നേരത്തെ നിസ്സാൻ അൺ വീൽ ചെയ്തിരുന്നു. നിസ്സാൻ ഏറെ പ്രതീക്ഷയോടെ പുറത്തിറക്കുന്ന വാഹനം ഈ വർഷം അവസാനത്തോടെ വിപണിയിൽ എത്തും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ഇന്ത്യൻ വിപണിയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്യുന്ന വാഹനമാണ് നിസ്സാൻ മാഗ്നൈറ്റ്.
 
കഴ്ചയിൽ കരുത്ത് തോന്നുന്ന ഡിസൈനാണ് മാഗ്നൈറ്റിന് നൽകിയിരിയ്ക്കുന്നത്. വലിയ ഗ്രില്ലിന്റെ ഡിസൈനാണ് ഇതിൽ ഏറ്റവും പ്രധാനം, വശങ്ങളിലും ഈ ക,രുത്തൻ ഡിസൈൻ ശൈലി വ്യക്തമാണ്. റെനോയുടെ എച്ച്‌ബിസി കൺസെപ്റ്റിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിസാൻ പുതിയ വാഹനം ഒരുക്കുന്നത്. നാലുമീറ്ററിൽ താഴെ വലിപ്പമുള്ള വാഹനം റെനോ ട്രൈബർ ഒരുക്കിയിരിയ്ക്കുന്ന സിഎംഎഫ്എ പ്ലാറ്റ്ഫോമിലാണ് ഒരുക്കുന്നത്.  
 
എച്ച് ആർ 10 എന്ന കോഡ്‌നാമത്തിൽ വികസിപ്പിയ്ക്കുന്ന പുതിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് ആയിരിയ്ക്കും വാഹനത്തിന് കരുത്ത് പകരുക. എന്നാണ് റിപ്പോർട്ടുകൾ. മാരുതി സുസൂക്കിയുടെ വിറ്റാര ബ്രെസ, ഹ്യൂണ്ടായ്‌യുടെ വെന്യു, മഹീന്ദ്രയുടെ എക്സ്‌യുവി 300 എന്നിവയായിരിക്കും നിസാൻ മാഗ്നൈറ്റിന്റെ പ്രധാന എതിരാളികൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണം: സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയ പാത തകര്‍ന്ന സംഭവം: കരാര്‍ കമ്പനിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ഡിവൈഎഫ്‌ഐ, ഓഫീസ് അടിച്ചുതകര്‍ത്തു

ഒമിക്രോൺ ജെ എൻ 1, എൽ എഫ് 7, എൻ ബി 1.8: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കാൻ സാധ്യത

തിരുവനന്തപുരത്ത് രണ്ട് ദിവസത്തിനുള്ളില്‍ വെടിവച്ചുകൊന്നത് ഏഴ് കാട്ടുപന്നികളെ

National Herald Case: സോണിയ ഗാന്ധി പദവി ദുരുപയോഗം ചെയ്തു, തട്ടിയത് 988 കോടി, എന്താണ് നാഷണല്‍ ഹെറാള്‍ഡ് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം?

നിലവില്‍ ഇന്ത്യയിലെ സജീവ കോവിഡ് കേസുകള്‍ 275; ഏതുനിമിഷവും പുതിയ തരംഗം വരാമെന്ന ആശങ്കയില്‍ ആരോഗ്യവിദഗ്ധര്‍

അടുത്ത ലേഖനം
Show comments