അടിമുടി മാറ്റങ്ങളുമായി കോംപാക്റ്റ് എസ് യു വി ശ്രേണിയിലേക്ക് നിസാന്റെ കരുത്തന്‍ ടെറാനോ
ടെറാനോയുടെ പുതിയ മോഡലിന് വില 9.99 ലക്ഷം മുതല്‍
നിസാന്റെ കോംപാക്റ്റ് എസ് യു വി ടെറാനോയുടെ ഏറ്റവും പുതിയ മോഡല്‍ വിപണിയിലെത്തി. 9.99 ലക്ഷം രൂപ മുതല്‍ 14.2 ലക്ഷം രൂപ വരെയാണ് ഈ എസ് യു വിയുടെ ഡല്‍ഹി എക്‌സ് ഷോറൂം വില. റീ ഡിസൈന്‍ ചെയ്ത ബമ്പര്‍, പുതിയ ഡേറ്റം റണ്ണിങ് ലാമ്പുകള്‍, ട്യൂവല്‍ ടോണ്‍ ഇന്റീരിയര്‍, ക്രോം ചുറ്റോടു കൂടിയ ഫോഗ് ലാമ്പ്, ക്രൂസ് കണ്‍ട്രോള്‍, ഫോണ്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍, സ്റ്റിയറിങ്ങിലെ പുതിയ ഓഡിയോ, ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ നാവിഗേഷന്‍ എന്നിങ്ങനെയുള്ള ഫീച്ചറുകളുമായാണ് പുതിയ ടെറാനൊ എത്തിയിരിക്കുന്നത്.
സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഈബിഡി, എബിഎസ്, ഡ്യുവല്‍ എയര്‍ബാഗ്, എഎസ്പി എന്നീ സംവിധാനങ്ങളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഴയ വേരിയന്റുകളില്‍ ഉപയോഗിച്ചിരുന്ന 1.6 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഈ ടെറാനോയുമുള്ളത്. 103 ബിഎച്ച്പി കരുത്തും 145 എന്‍എം ടോര്‍ക്കും പെട്രോള്‍ എന്‍ജിന്‍ ഉല്പാദിപ്പിക്കുമ്പോള്‍ 84 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമാണ് ഡീസല്‍ എന്‍ജിന്‍ സൃഷ്ടിക്കുക. അഞ്ച് സ്പീഡ് , ആറ് സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളാണ് ടെറാനോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.