Webdunia - Bharat's app for daily news and videos

Install App

മാഗ്നൈറ്റിനെ വിപണിയിൽ പ്രദർശിപ്പിച്ച് നിസ്സാൻ

Webdunia
വെള്ളി, 23 ഒക്‌ടോബര്‍ 2020 (14:48 IST)
മാഗ്നൈറ്റ് ബി-എസ്‌യുവിയെ ഇന്ത്യൻ വിപണിയിൽ അനാവരണം ചെയ്ത് നിസാൻ. രാജ്യത്തെ നിരത്തുകളിൽ വാഹനത്തിന്റെ പരീക്ഷണയോട്ടം നേരത്തെ തന്നെ നിസ്സാൻ ആരംഭിച്ചിരുന്നു. ഇന്ത്യൻ വിപണിയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത കോംപാക്ട് എസ്‌യുവിയാണ് നിസ്സാൻ മാഗ്നൈറ്റ്. നിസാന്റെ പുതിയ ലോഗോയിൽ ഇന്ത്യയിൽ പുറത്തിറങ്ങുന്ന ആദ്യ വാഹനമായിരിയ്ക്കും മാഗ്നൈറ്റ്. 
 
കഴ്ചയിൽ കരുത്ത് തോന്നുന്ന ഡിസൈനാണ് മാഗ്നൈറ്റിന് നൽകിയിരിയ്ക്കുന്നത്. വലിയ ഗ്രില്ലിന്റെ ഡിസൈനാണ് ഇതിൽ ഏറ്റവും പ്രധാനം, വശങ്ങളിലും ഈ കരുത്തൻ ഡിസൈൻ ശൈലി വ്യക്തമാണ്. റെനോയുടെ എച്ച്‌ബിസി കൺസെപ്റ്റിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിസാൻ പുതിയ വാഹനം ഒരുക്കുന്നത്. നാലുമീറ്ററിൽ താഴെ വലിപ്പമുള്ള വാഹനം റെനോ ട്രൈബർ ഒരുക്കിയിരിയ്ക്കുന്ന സിഎംഎഫ്എ പ്ലാറ്റ്ഫോമിലാണ് ഒരുക്കിയിരിയ്ക്കുന്നത്.  
 
റെനോ ട്രൈബറിലെ 1.0 ലിറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ആയിരിയ്ക്കും വാഹനത്തിന് കരുത്തുപകരുക. 95 എച്ച്‌പി. കരുത്ത് ഉത്പാദിപ്പിയ്ക്കാൻ ഈ എഞ്ചിനാകും. 72 ബിഎച്ച്‌പി കരുത്തു സൃഷ്ടിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ പതിപ്പിലൂം വാഹനം എത്തിയേക്കും. മാരുതി സുസൂക്കിയുടെ വിറ്റാര ബ്രെസ, ഹ്യൂണ്ടായ്‌യുടെ വെന്യു, മഹീന്ദ്രയുടെ എക്സ്‌യുവി 300 എന്നിവയായിരിക്കും നിസാൻ മാഗ്നൈറ്റിന്റെ പ്രധാന എതിരാളികൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments