Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവിവാഹിതരായ കപ്പിൾസിന് ഇനി ഒയോയിൽ റൂമില്ല?, പോളിസിയിൽ മാറ്റം വരുത്തി കമ്പനി

Oyo

അഭിറാം മനോഹർ

, തിങ്കള്‍, 6 ജനുവരി 2025 (15:18 IST)
Oyo
ഹോട്ടലുകള്‍ക്കായി പുതിയ ചെക്ക് ഇന്‍ പോളിസി അവതരിപ്പിച്ച് ട്രാവല്‍ ബുക്കിംഗ് കമ്പനിയായ ഓയോ. കമ്പനിയുമായി സഹകരിക്കുന്ന ഹോട്ടലുകള്‍ക്കായാണ് പുതിയ ചെക്ക് ഇന്‍ പോളിസി കമ്പനി അവതരിപ്പിച്ചത്. പുതുക്കിയ നയപ്രകാരം അവിവാഹിതരായവര്‍ക്ക് ഇനി ഓയോയില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ കഴിയില്ല. കമ്പനിയുടെ പുതിയ പോളിസി മീററ്റിലാണ് ആദ്യം നടപ്പിലാക്കുക. പിന്നാലെ ഇത് മറ്റ് നഗരങ്ങളിലേക്കും വ്യാപിപിക്കും.
 
പുതുക്കിയ നയപ്രകാരം ചെക്ക് ഇന്‍ സമയത്ത് റൂം എടുക്കുന്നവര്‍ തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ ബുക്കിങ്ങുകള്‍ക്കും ഇത് നിര്‍ബന്ധമാണ്. പ്രാദേശിക സാമൂഹിക സാഹചര്യം അനുസരിച്ച് കപ്പിള്‍ ബുക്കിംഗ് നിരസിക്കാന്‍ ഹോട്ടലുകള്‍ക്ക് വിവേചനാധികാരമുണ്ടാകും. ഉപഭോക്താക്കളുടെ പ്രതികരണം അനുസരിച്ച് പോളിസി മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.
 
 അവിവാഹിതരായ കപ്പിള്‍സിന് റൂമുകള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് മീററ്റ് അടക്കമുള്ള നഗരങ്ങളിലെ ജനകീയ കൂട്ടായ്മകള്‍ ഓയോയോട് ആവശ്യപ്പെട്ടിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുമ്പോള്‍ തന്നെ ജനകീയ കൂട്ടായ്മകളെയും കേള്‍ക്കേണ്ട ഉത്തരവാദിത്തവും തങ്ങള്‍ക്കുണ്ടെന്നും നയമാറ്റവും അതിന്റെ ഫലങ്ങളും വിശകലനം ചെയ്യുമെന്നും ഓയോ നോര്‍ത്ത് ഇന്ത്യന്‍ റീജ്യന്‍ ഹെഡ് പവസ് ശര്‍മ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാ സ്ത്രീകള്‍ക്കും വേണ്ടി അസഭ്യ-അശ്ലീല ഭാഷാ പണ്ഡിതന്മാരോട് യുദ്ധം പ്രഖ്യാപിക്കുന്നുവെന്ന് ഹണി റോസ്