Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജൂൺ മാസത്തോടെ ഇപിഎഫ്ഒ വരിക്കാർക്ക് ഡെബിറ്റ് കാർഡ് സൗകര്യം!, നടപടികൾ പുരോഗമിക്കുന്നതായി കേന്ദ്ര തൊഴിൽമന്ത്രി

ജൂൺ മാസത്തോടെ ഇപിഎഫ്ഒ വരിക്കാർക്ക് ഡെബിറ്റ് കാർഡ് സൗകര്യം!, നടപടികൾ പുരോഗമിക്കുന്നതായി കേന്ദ്ര തൊഴിൽമന്ത്രി

അഭിറാം മനോഹർ

, വെള്ളി, 3 ജനുവരി 2025 (15:52 IST)
മെയ്- ജൂണ്‍ മാസത്തോടെ ഇപിഎഫ്ഒ വരിക്കാര്‍ക്ക് ഡെബിറ്റ് കാര്‍ഡ് സൗകര്യവും മൊബൈല്‍ ആപ്പും ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. മുഴുവന്‍ ഐടി സംവിധാനവും നവീകരിക്കാനുള്ള ഇപിഎഫ്ഒ 2.0 പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ജനുവരി അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.
 
ഇതിന് ശേഷം മെയ്- ജൂണ്‍ മാസങ്ങളില്‍ ഇപിഎഫ്ഒ 3.0 ആപ്പ് പുറത്തിറക്കും. ഇപിഎഫ്ഒ വരിക്കാര്‍ക്ക് ബാങ്കിംഗ് സൗകര്യം ലഭ്യമാക്കാനാണ് ആപ്പ് പുറത്തിറക്കുന്നത്. ഇത് ക്ലെയിം സെറ്റില്‍മെന്റ് പക്രിയ കൂടുതല്‍ ലളിതമാക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇപിഎഫ്ഒ 3.0 വഴി ഇപിഎഫ്ഒ വരിക്കാര്‍ക്ക് ബാങ്കിംഗ് സൗകര്യങ്ങള്‍ നല്‍കുന്നതിനായി റിസര്‍വ് ബാങ്കും ധനകാര്യ മന്ത്രാലയവും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇത് യാഥാര്‍ഥ്യമായാല്‍ വരിക്കാര്‍ക്ക് ഡെബിക് കാര്‍ഡ് ആക്‌സസ് ലഭ്യമാകും. ഇതോടെ ഇപിഎഫ്ഒ ഫണ്ട് എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാനും സൗകര്യമുണ്ടാകും.
 
 എടിഎം കാര്‍ഡ് ലഭിച്ചാലും വരിക്കാര്‍ക്ക് അവരുടെ മുഴുവന്‍ പി എഫ് തുകയും പിന്‍വലിക്കാന്‍ സാധിക്കില്ല. പിന്‍വലിക്കലിന് പരിധിയുണ്ടാകും. എന്നാല്‍ ഈ പരിധിക്കുള്ളില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഇപിഎഫ്ഒയുടെ മുന്‍കൂര്‍ അനുമതി വേണ്ടിവരില്ല. ഇതോടെ ഫോം പൂരിപ്പിക്കുന്നതും ഇപിഎഫ്ഒ ഓഫീസ് സന്ദര്‍ശിക്കുന്നതും അടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് ഒഴിവാകും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നാളെ ഒരു സിപിഎമ്മുകാരനും കൊലക്കത്തിയെടുക്കാതിരിക്കാന്‍ വധശിക്ഷ വേണമായിരുന്നു': പെരിയ ഇരട്ടക്കൊലക്കേസ് ശിക്ഷാ വിധിയില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കുട്ടത്തില്‍