ന്യായമായ വില, അമ്പരപ്പിക്കുന്ന ഫീച്ചറുകള്‍; രണ്ട് തകര്‍പ്പന്‍ മോഡലുകളുമായി നോക്കിയ !
നോക്കിയ 3, 5 ആൻഡ്രോയ്ഡ് ഫോണുകൾ വിപണിയിലേക്ക്
ഒരിക്കൽ നഷ്ടപ്പെട്ട വിപണി തിരിച്ചുപിടിക്കാന്‍ വലിയ തയ്യാറെടുപ്പുമായി നോക്കിയ. നോക്കിയ 3, 5 എന്നീ മോഡൽ സ്മാർട്ട് ഫോണുകളുമായാണ് ലോക വ്യാപകമായി 120 വിപണികളിലേക്ക് എച്ച്എംഡി ഗ്ലോബൽ പുതിയ നോക്കിയ ഫോണുകളുമായി എത്തുന്നത്.
മികച്ച നിലവാരവും ന്യായമായ വിലയുമയിരിക്കും ഈ ഫോണുകളുടെ പ്രത്യേകതയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇടത്തരക്കാരെ ലക്ഷ്യമിട്ടാണു നോക്കിയ 3, നോക്കിയ 5 എന്നീ മോഡലുകള്‍ വിപണിയിലേക്കെത്തുന്നത്.
അഞ്ച് ഇച്ച് എച്ച്ഡി ഡിസ്പ്ലേ, 8 എംപി സെൽഫി ക്യാമറ, ഗോറില്ല ഗ്ലാസ് എന്നീ സവിശേഷതകളുള്ള നോക്കിയ 3ക്ക് ഏകദേശം ഇന്ത്യൻ വിപണിയിൽ 10,000 രൂപയ്ക്കടുത്താകും വില. ആൻഡ്രോയ്ഡ് നൂഗട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് നോക്കിയ ഹാൻഡ്സെറ്റുകൾ പ്രവർത്തിക്കുന്നത്.
അതേസമയം, നോക്കിയ 5ന് ഇന്ത്യൻ വിപണിയിൽ ഏകദേശം 13,500 രൂപയോളമായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. പരിധിയില്ലാത്ത തരത്തിലുള്ള ക്ലൗഡ് സ്റ്റോറേജാണ് രണ്ടു മോഡലുകളുടേയും പ്രധാന പ്രത്യേകത.