Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോട്ട് നിരോധനം ഫോണ്‍ വിപണിയെയും ബാധിച്ചു; സ്മാര്‍ട്ട് ഫോണുകളുടെ ഉല്പാദനം നിര്‍ത്തുന്നു

നോട്ട് നിരോധനം ഫോണ്‍ വിപണിയെയും ബാധിച്ചു

നോട്ട് നിരോധനം ഫോണ്‍ വിപണിയെയും ബാധിച്ചു; സ്മാര്‍ട്ട് ഫോണുകളുടെ ഉല്പാദനം നിര്‍ത്തുന്നു
ന്യൂഡല്‍ഹി , ചൊവ്വ, 13 ഡിസം‌ബര്‍ 2016 (10:18 IST)
രാജ്യത്ത് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചത് സ്മാര്‍ട് ഫോണ്‍ വിപണിയെയും ബാധിച്ചു. വില്പനയില്‍ വന്‍ ഇടിവ് ഉണ്ടായ സാഹചര്യത്തില്‍ പ്രമുഖ സ്മാര്‍ട് ഫോണ്‍ കമ്പനികള്‍ ഉല്പാദനം വെട്ടിച്ചുരുക്കി. ചില സ്മാര്‍ട് ഫോണ്‍ കമ്പനികള്‍ ഫാക്‌ടറികളില്‍ ജോലിക്കാരെ ഒഴിവാക്കിയിട്ടുണ്ട്.
 
രാജ്യത്ത് നോട്ട് നിരോധിക്കുന്നതിനു മുമ്പ് സ്മാര്‍ട് ഫോണ്‍ വില്പന മാസം 175 - 200 കോടി രൂപ വരെ എത്തിയിരുന്നു. ഇപ്പോള്‍ വില്പന 40 ശതമാനത്തില്‍ അധികം കുറഞ്ഞതായാണ് കണക്കുകള്‍.
 
സ്മാര്‍ട് ഫോണ്‍ ഉല്പാദനം മാസം 24 ലക്ഷം എന്നതില്‍ നിന്ന് 12 ലക്ഷമായി വെട്ടിച്ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്. ചൈനീസ് കമ്പനികളായ ഷവോമി, ഒപ്പോ, ജിയോണി തുടങ്ങിയവയുടെ  ഉള്‍പ്പെടെയുള്ള ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഫോക്‌സ്‌കോണ്‍ ആണ് നിര്‍മ്മാണം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചലച്ചിത്രമേളയില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റില്ല; അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു