Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൗറീഷ്യസിൽ രഹസ്യവിദേശ നിക്ഷേപം: അദാനിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ, ഓഹരിവിപണിയിൽ തളർന്ന് അദാനി ഓഹരികൾ

മൗറീഷ്യസിൽ രഹസ്യവിദേശ നിക്ഷേപം: അദാനിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ, ഓഹരിവിപണിയിൽ തളർന്ന് അദാനി ഓഹരികൾ
, വ്യാഴം, 31 ഓഗസ്റ്റ് 2023 (13:25 IST)
ഹിന്‍ഡെന്‍ബര്‍ഗ് ആരോപണങ്ങളില്‍പ്പെട്ട് കനത്ത സാമ്പത്തികാഘാതവും അന്വേഷണങ്ങളും നേരിടുന്ന അദാനി ഗ്രൂപ്പിന് ഇരുട്ടടിയായി പുതിയ ആരോപണങ്ങള്‍. ലോകമെങ്ങുമുള്ള അന്വേഷണത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രൊജക്ടാണ്(occrp) ഇത്തവണ കമ്പനിക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.
 
ശതകോടീശ്വരനും അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവര്‍ മൗറീഷ്യസില്‍ കടലാസ് കമ്പനികള്‍ സ്റ്റാപിച്ച് അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനി ഓഹരികളില്‍ തന്നെ കോടിക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയതായാണ് ഒസിസിആര്‍പിയുടെ ആരോപണം.മൗറീഷ്യസിലെ ഷെല്‍ കമ്പനികള്‍ ഉപയോഗിച്ച് പണം തിരിമറി നടത്തിയെന്നും ഓഹരിവിപണിയില്‍ കൃത്രിമം കാണിച്ചുവെന്നും കഴിഞ്ഞ ജനുവരിയില്‍ അമേരിക്കന്‍ ഷോട്ട് സെല്ലര്‍ കമ്പനിയായ ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് വാര്‍ത്ത പുറത്തുവിട്ടിരുന്നു. അദാനി കുടുംബവുമായി അടത്ത ബന്ധമുള്ള നാസര്‍ അലി ഷെഹ്ബാന്‍ ആഹ്ലി, ചാങ്ങ് ചങ്ങ് ലിങ് എന്നിവരുടെ കമ്പനി വഴി അദാനി ഗ്രൂപ്പ് ഓഹരികളില്‍ 201318 കാലയളവില്‍ നിക്ഷേപം നടത്തിയെന്നാണ് ഒസിസിആര്‍പിയുടെ ആരോപണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണോത്ത് മലയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടം; മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 10,000രൂപ നല്‍കി