Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൊത്തവില സൂചിക ഉയർന്നു, ഒക്‌ടബറിൽ 12.54 ശതമാനമാ‌യി

മൊത്തവില സൂചിക ഉയർന്നു, ഒക്‌ടബറിൽ 12.54 ശതമാനമാ‌യി
, തിങ്കള്‍, 15 നവം‌ബര്‍ 2021 (20:54 IST)
മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പ നിരക്ക് അഞ്ച് മാസത്തെ ഉയർന്ന നിലവാരത്തിലെത്തി. സെപ്റ്റംബറിലെ 10.66ശതമാനത്തെ അപേക്ഷിച്ച് ഒക്ടോബറിൽ 12.54ശതമാനമായാണ് ഉയർന്നത്. 
 
ഇന്ധനവില വർധനവാണ് വിലക്കയറ്റത്തിന് കാരണം. ഏഴാമത്തെ മാസമാണ് സൂചിക ഇരട്ടയക്കത്തിൽ തുടരുന്നത്. കഴിഞ്ഞവർഷം ഒക്ടോബറിൽ 1.31ശതമാനമായിരുന്നു മൊത്തവില സൂചിക. മിനറൽ ഓയിൽ, ലോഹം, ഭക്ഷ്യവസ്തു, അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, രാസവസ്തുക്കൾ എന്നിവയുടെ വിലയിൽ ഒരു വർഷത്തിനിടെ വൻ വർധനവാണുണ്ടായത്.
 
അതേസമയം റീട്ടേയ്‌ൽ പണപ്പെരുപ്പം സെപ്‌റ്റംബറിലെ 4.35 ശതമാനത്തിൽ നിന്ന് 4.48 ശതമാനമായി ഉയർന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്സവകാല വിൽപന: ഇന്ത്യക്കാർ വാങ്ങിയത് 65,000 കോടിയുടെ ഉത്‌പന്നങ്ങൾ