ഏറ്റവും കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം, ഫ്ലിപ്കാർട്ടിൽ സ്മാർട്ട്ഫോണുകൾക്ക് വമ്പൻ ഓഫർ !

ബുധന്‍, 27 ഫെബ്രുവരി 2019 (18:23 IST)
സ്മാർട്ട്ഫോണുകൾക്ക് ആരെയും അമ്പരപ്പിക്കുന്ന ഓഫറുകൾ പ്രഖ്യപിച്ചിരിക്കുകയാണ് ഓൺലൈൻ വണിജ്യ സൈറ്റായ ഫ്ലിപ്കാർട്ട്. 6500 രൂപ വരെ വിലക്കുറവിലാണ് ഫ്ലിപ്കാർട്ടിൽ വിവിധ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ വിറ്റഴിക്കുന്നത്. ഈ മാസം 28  വരെ മാത്രമേ ഈ ഓഫർ ലഭ്യമാകൂ.
 
ഷവോമി റെഡ്മിയുടെ ജനപ്രിയ സ്മാർട്ട്ഫോൺ മോഡലായ റെഡ്മി നോട്ട് 5 പ്രോയുടെ 6 ജി ബി റാം വേരിയന്റ് 3000 രൂപ വിലക്കുറവിൽ വെറും 11,999 ഫ്ലിപ്കാർട്ടിഒലൂടെ സ്വന്തമാക്കാൻ സാധിക്കും. റെഡ്മി നോട്ട് 6 പ്രോയും, പോക്കോ എഫ് വണിനും യഥാക്രമം 4000, 3000 രൂപ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. 
 
ഗൂഗിൾ പിക്സൽ 2 എക്സ് എല്ലിനാണ് ഏറ്റവും അധികം വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. 6500 രൂപയാണ് ഈ ഫോണിന് വില കുറച്ചിരിക്കുന്നത്. ഹോണര്‍ 9എന്‍ ഓഫറിന്റെ ഭാഗമായി വെറും 8,499 രൂപക്ക് സ്വന്തമാക്കാൻ സാധിക്കും. സാംസങ് ഗ്യാലക്സി നോട്ട് 9ന് ഓഫറിന്റെ ഭാഗമായി 5700 രൂപ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ഗൂഗിളിൽ തരംഗമാകുന്നത് ഇന്ത്യയുടെ ബലാക്കോട്ട് ആക്രമണം, പാകിസ്ഥാനികൾ പോലും ഗൂഗിളിൽ തിരഞ്ഞത് ഇന്ത്യൻ വ്യോമ സേനയെ !