Select Your Language

Notifications

webdunia
webdunia
webdunia
webdunia

256 ജിബി സ്റ്റോറേജ്, 16എംപി സെല്‍ഫി ക്യാമറ; ഓപ്പോ A57 ഞെട്ടിക്കുന്നു !

ഓപ്പോ A57 എന്ന മികച്ച സെല്‍ഫി ഫോണ്‍

oppo a57
, ശനി, 29 ഏപ്രില്‍ 2017 (15:04 IST)
സെല്‍ഫി എടുക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടായിരിക്കില്ല. സെല്‍ഫി എന്നത് നമ്മുടെ നിത്യ ജീവിതത്തിന്റെ തന്നെ ഒരും ഭാഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇതേതുടര്‍ന്നാണ് പല സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും ബജറ്റ് വിലയില്‍ പോലും ഫ്രണ്ട് ക്യാമറകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഇതാ A57 എന്ന തകര്‍പ്പന്‍ ഫോണുമായി ഓപ്പോ എത്തിയിരിക്കുന്നു. 14,990 രൂപയാണ് വില.
 
5.2 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍, 1.4GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 435 പ്രോസസര്‍, 3ജിബി റാം, മൈക്രോ എസ് ഡി ക്കാര്‍ഡ് ഉപയോഗിച്ച് 256ജിബി എക്‌സ്പാന്‍ഡ് ചെയ്യാന്‍ കഴിയുന്ന 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 16എംപി സെല്‍ഫി ക്യാമറ, 13എംപി റിയര്‍ ക്യാമറ, 2900എംഎഎച്ച് ബാറ്ററി എന്നീ ഫീച്ചറുകളും ആന്‍ഡ്രോയിഡ് 6.0.1ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിലുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയലളിതയുടെ കാവൽക്കാരനെ കൊലപ്പെടുത്തിയ കേസ്; മലയാളി വിദ്യാ‌ർത്ഥി അറസ്റ്റിൽ