ഡ്യുവല്‍ സെല്‍ഫി ക്യാമറ, സ്‌നാപ്ഡ്രാഗണ്‍ 653 പ്രോസസര്‍; ഓപ്പോ F3 പ്ലസ് ഇന്ത്യയില്‍!
ഓപ്പോ ഡ്യുവല്‍ സെല്‍ഫി ക്യാമറ F3 പ്ലസ്, മാര്‍ച്ച് 23ന് ഇന്ത്യയില്‍!
മറ്റൊരു തകര്‍പ്പന്‍ സ്മാര്‍ട്ട്ഫോണുമായി ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഓപ്പോ ഇന്ത്യയില്‍. ഡ്യുവല്‍ സെല്‍ഫി ക്യാമറ സ്മാര്‍ട്ട്‌ഫോണുമായാണ് കമ്പനി ഇന്ത്യയിലെത്തുന്നത്. മാര്‍ച്ച് 23നായിരിക്കും ഈ ഫോണ്‍ ഇന്ത്യയില്‍ അവതരിക്കുകയെന്നാണ് സൂചന. എല്ലാ സെല്‍ഫി വിദഗ്ദ്ധര്‍ക്കും ഏറ്റവും അനുയോജ്യമായ ഒരു ഫോണായിരിക്കും ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഓപ്പോ F3 പ്ലസില്‍ 16എം പി ഹൈ ക്വാളിറ്റി ഇമേജ് ക്യാമറയും 8എംപി വെബ് ക്യാമറയുമാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ആറ് ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 653 പ്രോസസര്‍, 4ജിബി റാം, 64ജിബി ഇന്റേണല്‍ സ്റ്റോറേജ്, 4000എംഎഎച്ച് ബാറ്ററി എന്നീ ഫീച്ചറുകളും ഈ ഫോണിലുണ്ട്.