മാർച്ചോടെ രാജ്യത്ത് ഇന്ധനവില കുതിച്ചുയർന്നേക്കുമെന്ന് റിപ്പോർട്ട്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരെഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ പെട്രോൾ ഡീസൽ വിലയിൽ വർധനവുണ്ടാകുമെന്നത് ഉറപ്പാണ്. ലിറ്ററിന് എട്ട് രൂപവരെ വർധനവിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
നിലവിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുകയാണ്.ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡ് ഓയിൽ വില 100 ഡോളർ വരെ ഒരുഘട്ടത്തിൽ എത്തിയിരുന്നു. തിരെഞ്ഞെടുപ്പിനെ തുടർന്ന് കഴിഞ്ഞ 3 മാസമായി രാജ്യത്ത് എണ്ണവില വർധിച്ചിട്ടില്ല. ക്രൂഡോയിൽ വിലയും ഉയർന്ന സാഹചര്യത്തിൽ മാർച്ചോടെ ഇന്ധനവിലയിൽ വലിയ കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.