Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും തിരിച്ചടി; പെട്രോള്‍ ഡീസല്‍ പാചകവാതക വില വര്‍ദ്ധിപ്പിച്ചു

പെട്രോള്‍, ഡീസല്‍, പാചകവാതക വില കൂട്ടി

oil price
ന്യൂഡല്‍ഹി , തിങ്കള്‍, 2 ജനുവരി 2017 (08:23 IST)
ഇന്ധനവിലയും സബ്സിഡിയുള്ള പാചകവാതകത്തിന്റെ വിലയും വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 1.29 രൂപയും ഡീസല്‍ ലിറ്ററിന് 97 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് രണ്ടു രൂപ കൂട്ടി. ഏഴ് മാസത്തിനിടെ എട്ടാം തവണയാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്.  പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. 
 
കഴിഞ്ഞ തവണ പെട്രോൾ ലീറ്ററിന് 2.21 രൂപയും ഡീസലിന് 1.79 രൂപയും കൂട്ടിയിരുന്നു. ഡല്‍ഹിയിൽ ഇതോടെ സിലിണ്ടറിന് 434 രൂപയായി. സബ്സിഡി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി മാസംതോറും രണ്ടുരൂപ വരെ കൂട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് ഈ വിലവര്‍ദ്ധന. വിമാന ഇന്ധനത്തിന്റെ വില കിലോ ലിറ്ററിന് 4,161 രൂപ വര്‍ധിപ്പിച്ചു. മണ്ണെണ്ണ വില ലിറ്ററിന് 26 പൈസയും വര്‍ധിപ്പിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറുവര്‍ഷത്തിനു ശേഷം കൺസ്യൂമർഫെഡ് ഉയര്‍ത്തെഴുന്നേറ്റു; നടപ്പുസാമ്പത്തിക വർഷം ലാഭം 23.48 കോടി