Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ കരുത്തന്‍; റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക്ക് !

റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക്ക് ഇന്ത്യയില്‍ പുറത്തിറങ്ങി

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ കരുത്തന്‍; റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക്ക് !
, വെള്ളി, 28 ജൂലൈ 2017 (10:49 IST)
റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക്ക് ഇന്ത്യയില്‍ പുറത്തിറക്കി. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ സ്‌പെഷ്യല്‍ വെഹിക്കിള്‍ ഓപ്പറേഷന്‍സ് വിഭാഗത്തില്‍ നിന്നുമെത്തുന്ന റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക്, 'ഓട്ടോബയോഗ്രഫി' സ്റ്റിച്ചിംഗോട് കൂടിയ നാല് ഇന്റീരിയര്‍ നിറഭേദങ്ങളിലാണ് ലഭ്യമാകുക. 2.79 കോടി രൂപയാണ് ഈ കരുത്തന്റെ വിപണി വില.   
webdunia
ബ്രെമ്പോ ബ്രേക്ക് കാലിപ്പറുകള്‍, ഗ്രാഫൈറ്റ് അറ്റ്‌ലസ് ആക്‌സന്റുകള്‍,  എക്‌സ്‌ക്ലൂസീവ് 5 സ്പ്ലിറ്റ്-സ്‌പോക്ക് 'സ്‌റ്റൈല്‍ 505' അലോയ് വീലുകള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ കാറിന്റെ അഗ്രസീവ് ലുക്ക് വര്‍ധിപ്പിക്കുന്നുണ്ട്. 543 ബി‌എച്ച്പി കരുത്തും 680 എന്‍‌എം ടോര്‍ക്കും സൃഷ്ടിക്കുന്ന 5.0 ലിറ്റര്‍ പെട്രോള്‍ 405 kW V8 സൂപ്പര്‍ചാര്‍ജ്ഡ് എഞ്ചിനാണ് പുതിയ റേഞ്ചര്‍ റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക്കിന് കരുത്തേകുന്നത്.
 
webdunia
മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കേവലം 5.4 സെക്കന്‍ഡ് മാത്രമാണ് ഈ കാറിന് ആവശ്യമായി വരുന്നത്. മിറര്‍ ക്യാപുകളും ബ്ലാക് കോണ്‍ട്രാസ്റ്റ് റൂഫുമാണ് കാറിന് സ്‌പോര്‍ടിയര്‍ മുഖം നല്‍കുന്നത്. ഈ കാറിന്റെ റിയര്‍ എന്‍ഡില്‍ ക്വാഡ് ടെയില്‍ പൈപുകളും ഇടംപിടിക്കുന്നുണ്ട്.
 
webdunia
ഡയമണ്ട് ക്വില്‍റ്റഡ് സീറ്റുകള്‍, പത്ത് ഇഞ്ച് ഇന്‍കണ്‍ട്രോള്‍ ടച്ച് പ്രോ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം, സ്റ്റാര്‍ട്ട്/സ്‌റ്റോപ് ബട്ടണ്‍ എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ ഉള്‍പ്പെടുന്നതാണ് കാറിന്റെ ഇന്റീരിയര്‍‍. കൂടാതെ പവര്‍ ഡിപ്ലോയബിള്‍ ടേബിളുകളും ബോട്ടില്‍ ചില്ലര്‍ കംപാര്‍ട്ട്‌മെന്റും ഇന്റീരിയറില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പകല്‍ മുഴുവന്‍ ചക്കരേ മുത്തേ എന്ന് വിളിച്ച് എല്ലാവരേയും കയ്യിലെടുക്കും, പാതിരാത്രിക്കു രണ്ടെണ്ണം അടിച്ചിട്ട് എന്നെ സ്നേഹിക്കാന്‍ ആരുമില്ലെന്ന് പറഞ്ഞ് കരയും; വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്