ആര്‍ ബി ഐ വായ്‌പാനയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കില്‍ 0.25 ശതമാനം കുറവ്
റിപ്പോ നിരക്കുകള്‍ ആര്‍ ബി ഐ പ്രഖ്യാപിച്ചു
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വായ്‌പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കില്‍ 0.25 ശതമാനം കുറവ് വരുത്തി. റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായാണ് കുറച്ചത്. അതേസമയം, കരുതല്‍ ധനാനുപാതത്തില്‍ മാറ്റമില്ല. ഇത് നിലവിലെ നാലു ശതമാനത്തില്‍ തന്നെ തുടരും.
റിപ്പോനിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ ഭവന, വാഹന വായ്‌പകളുടെ പലിശനിരക്ക് ബാങ്കുകള്‍ കുറച്ചേക്കും. പുതിയ നയം ഗുണം ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. പണത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും മൊത്തം വളര്‍ച്ചാനിരക്ക് ത്വരിതപ്പെടുത്തുന്നതിനും പുതിയ നയം ഗുണം ചെയ്യും.
2017ല്‍ നാണ്യപ്പെരുപ്പതോത് നാലു ശതമാനമായി നിലനിര്‍ത്തുകയാണ് ആര്‍ ബി ഐയുടെ ലക്ഷ്യം.
2010 നവംബറിന് ശേഷം ഏറ്റവും താഴ്ന്ന നിരക്കിലാണ് റിപ്പോ നിരക്ക് എത്തിയിട്ടുള്ളത്.