Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 16 April 2025
webdunia

ഒടിപി സംവിധാനം മാറുന്നു, തട്ടിപ്പ് തടയാൻ പുതിയ പരിഷ്കാരവുമായി ആർബിഐ

RBI

അഭിറാം മനോഹർ

, വെള്ളി, 9 ഫെബ്രുവരി 2024 (16:34 IST)
നിലവിലെ ഒടിപി വെരിഫിക്കേഷന്‍ സംവിധാനത്തിന് പകരം കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്ന സാങ്കേതിക വിദ്യ നടപ്പിലാക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ ആധികാരികത കൈവരുന്നതിന് കൃത്യമായ ഫ്രെയിം വര്‍ക്കിന് രൂപം നല്‍കാനാണ് ആര്‍ബിഐ ആലോചിക്കുന്നത്. കഴിഞ്ഞദിവസം പണവായ്പാ നയപ്രഖ്യാപനത്തിനിടെയാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
 
ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സുരക്ഷിതമാക്കാനായി അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഓതന്റിക്കേഷന്‍ പോലുള്ള സംവിധാനങ്ങളുണ്ടെങ്കിലും ഒടിപി ഏറെ ജനപ്രിയമാണ്. എന്നിരുന്നാലും ഒടിപി കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമായതിനാല്‍ ഡിജിറ്റല്‍ പണമിടപാടുകളില്‍ കൂടുതല്‍ ആധികാരികത ഉറപ്പാക്കണം എന്ന ആവശ്യം ശക്തമാണ്. ഇതിനെ തുടര്‍ന്നാണ് ആര്‍ബിഐയുടെ പുതിയ നിര്‍ദേശം.
 
2022നും 2023നും ഇടയില്‍ യുപിഐ ഇടപാടുകളുമയി ബന്ധപ്പെട്ട് 95,000 തട്ടിപ്പുകളാണ് നടന്നത്. ഈ പശ്ചാത്തലത്തിലാണ് ഇടപാടുകളുടെ ആധികാരികത ഉറപ്പാക്കാന്‍ പുതിയ സംവിധാനം കൊണ്ടുവരുന്നതിനായി ആര്‍ബിഐ ആലോചിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Paytm: പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ഇടപാടുകൾക്ക് വിലക്കേർപ്പെടുത്തി ഇപിഎഫ്ഒ