Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആർബിഐയുടെ ഡിജിറ്റൽ കറൻസി ഇന്ന് മുതൽ, അറിയാം വിശദാംശങ്ങൾ

ആർബിഐയുടെ ഡിജിറ്റൽ കറൻസി ഇന്ന് മുതൽ, അറിയാം വിശദാംശങ്ങൾ
, ചൊവ്വ, 1 നവം‌ബര്‍ 2022 (16:48 IST)
ഇന്ത്യയുടെ സ്വന്തമായ ഡിജിറ്റൽ കറൻസി ആർബിഐ ഇന്ന് അവതരിപ്പിക്കും. പരീക്ഷണാടിസ്ഥാനത്തിൽ സർക്കാർ കടപ്പത്രങ്ങളുടെ വൻകിട ഇടപാടുകൾക്കായിരിക്കും ഡിജിറ്റൽ കറൻസി ആദ്യമായി ഉപയോഗിക്കുക. ക്രിപ്റ്റോ കറൻസികൾ ലോകമെങ്ങും പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ഡിജിറ്റൽ കറൻസിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ ആർബിഐ തീരുമാനിച്ചത്.
 
നോട്ടുകൾ അച്ചടിക്കുന്നതിന് പകരം നിയമസാധുതയുള്ള ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നുവെന്ന് മാത്രം. അതായത് പണത്തിൻ്റെ ഇലക്ട്രിക് രൂപം. ഇത്തരം കറൻസികൾക്ക് രൂപയുടേതിന് സമാനമായ നിയമസാധുതയുണ്ടാകും. കടപ്പത്രങ്ങളുടെയും ഓഹരികളുടെയും ഇടപാടുകൾ നടക്കുന്ന ദ്വിതീയ വിപണിയിലാകും ഇതാദ്യം ഉപയോഗിക്കുക. പിന്നീട് ഘട്ടം ഘട്ടമായി ഇതിൻ്റെ ഉപയോഗം വർധിപ്പിക്കാനാണ് പദ്ധതി.
 
കംപ്യൂട്ടര്‍ ശൃംഖലകള്‍ ഉപയോഗിച്ചുള്ള ഖനനത്തിലൂടെയാണ് ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോകറന്‍സികള്‍ രുപപ്പെടുത്തുന്നത്. ഡിജിറ്റൽ കറൻസി പക്ഷേ പുറത്തിറക്കുന്നത് ആർബിഐയാണ്. സർക്കാരിൻ്റെ പൂർണനിയമ പരിരക്ഷ ഈ കറൻസിക്കുണ്ടാകും. തുടക്കത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക്, ച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫെസ്റ്റ് ബാങ്ക്, എച്ച്എസ്ബിസി ബാങ്കുകളിലാണ് ഡിജിറ്റൽ കറൻസി ഇടപാടുകൾ നടക്കുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയം നടിച്ചു പീഡനം : 26 കാരനെ പോലീസ് പിടികൂടി