Select Your Language

Notifications

webdunia
webdunia
webdunia
webdunia

49 രൂപക്ക് ഒരു ജിബി 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍‍; ജിയോയ്ക്ക് മുട്ടന്‍‌പണിയുമായി റിലയന്‍സ് !

ജിയോയുമായി മത്സരിക്കാന്‍ തകര്‍പ്പന്‍ ഓഫറുകളുമായി റിലയന്‍സ്

Jio
, ശനി, 11 മാര്‍ച്ച് 2017 (12:42 IST)
ജിയോയുമായി മത്സരിക്കാന്‍ ഇനി റിലയന്‍സും. ടെലികോം യുദ്ധത്തില്‍ പങ്കാളിയാകാന്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സും ഒരുങ്ങുന്നു. ജിയോയുമായി മത്സരിക്കാന്‍ 49 രുപയുടെ പ്ലാനുമായാണ് റിലയന്‍സിന്റെ വരവ്. 49 രുപയ്ക്ക് റിചാര്‍ജ് ചെയ്യുകയാണെങ്കില്‍ ഒരു ജിബി 4ജി ഡാറ്റയാണ് ലഭ്യമാകുക. അതേസമയം 149 രുപയുടെ പ്ലാനില്‍ 3ജിബി 4ജി ഡാറ്റയും പരിധികളില്ലാത്ത വോയിസ് കോളും ലഭ്യമാണ്. കുടാതെ റിലയന്‍സ് നെറ്റ്‍വര്‍ക്കില്‍ ലോക്കല്‍, എസ്‌ടിഡി കോളുകളും പരിധികളില്ലാതെ ഉപയോഗിക്കാന്‍ സാധിക്കും. 
 
ഹോളി ആഘോഷത്തിന്റെ ഭാഗമയി നിരവധി 2ജി 3ജി ഓഫറുകളാണ് റിലയന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. 99 രൂപയ്ക്ക് പരിധികളില്ലാത്ത 3ജി ഡാറ്റയും, 49 രൂപയ്ക്ക് 2ജി ഡാറ്റയുമാണ് റിയലന്‍സ് വാഗ്‌ദാനം ചെയ്തിരിക്കുന്നത്. ഡല്‍ഹി, മുബൈ, കൊല്‍ക്കത്ത, ഹിമാചല്‍‌പ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ജമ്മുകാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ 3ജി ഉപഭോക്താക്കള്‍ക്കാണ് 99 രൂപയുടെ ഓഫറുകള്‍ ലഭ്യമാകുക.
 
അതേസമയം, മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തമിഴ്‍നാട്  എന്നീ സംസ്ഥാനങ്ങളിലെ 2ജി ഉപഭോക്താക്കള്‍ക്ക് 49 രൂപയുടെ പ്ലാന്‍ ഉപയോഗിക്കാന്‍ കഴിയും. റിലയന്‍സിന്റെ ഈ വരവോടെ മറ്റു ടെലികോം കമ്പനികളും ആകര്‍ഷകമായ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്ത് വർഷത്തിന് ശേഷം പഞ്ചാബ് കോൺഗ്രസിനോടൊപ്പം, തകർന്നടിഞ്ഞ് ബി ജെ പി