Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓൺലൈൻ വിപണി കീഴടക്കാനൊരുങ്ങി റിലയൻസ്

ഓൺലൈൻ വിപണി കീഴടക്കാനൊരുങ്ങി റിലയൻസ്
, ഞായര്‍, 17 ജൂണ്‍ 2018 (17:04 IST)
രാജ്യത്തെ ഓൺലൈൻ വിപണി പിടിക്കാൻ ലക്ഷ്യമിട്ട് റിലയൻസ്  എത്തുന്നു. നിലവിൽ ഇന്ത്യയിലുള്ള ഓൺലൈൻ സ്ഥാപനങ്ങളിൽ നിന്നും  വ്യത്യസ്ഥമായി ഓൺലൈൻ ടു ഓഫ്‌ലൈൻ മാതൃകയിലാണെന്ന് ഓൺലൈൻ രംഗത്ത് പിടിമുറുക്കാൻ റിലയൻസ് ഒരുങ്ങുന്നത്. ചൈനീസ് ഓൺലൈൻ വമ്പന്മാരായ ആലിബാബ വിജയകരമയി നടപ്പിലാക്കിയ മാതൃകയാണിത്. 
 
റിലയൻസ് ജിയോയെ വിപണിയിൽ അവതരിപ്പിച്ചപോലെ വലിയ ഓഫറുകൾ നൽകിയാവും ഓൺലൈൻ മാർക്കറ്റിലേക്കും റിലയൻസ് വരവറിയിക്കുക എന്നാണ് പുറത്ത് വരുന്ന സൂചനകൾ. റിലയന്‍സ് ജിയോ ഇന്‍ഫൊകോം ലിമിറ്റഡ്, റിലയന്‍സ് റീട്ടെയ്ല്‍ ലിമിറ്റഡ് എന്നീ കമ്പനികളിലൂടെയാവും പദ്ധതി നടപ്പിലാക്കുക.
 
ഓൺലൈൻ ഓഫ്ലൈൻ സ്ഥാപനങ്ങളെ കോർത്തിണക്കിയാവും സ്ഥാപനത്തിന്റെ പ്രവർത്തനം. അടുത്ത പത്തുവർഷത്തിനുള്ളിൽ കമ്പനിയുടെ മൊത്തവരുമാനത്തിന്റെ പകുതിയും ഓൺലൈൻ വിപണിയിൽ നിന്നും കണ്ടെത്താനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൿസലൈറ്റാണെന്ന് സുബ്രഹ്മണ്യൻ സ്വാമി