Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിടിലൻ ഫീച്ചറുകളുമായി ജിയോയുടെ പുതിയ സ്​മാർട്ട്​​ഫോൺ 'ലൈഫ് എഫ് വൺ' വിപണിയില്‍

തകര്‍പ്പന്‍ ഫീച്ചറുകളുമായി ജിയോ പുതിയ ഫോൺ പുറത്തിറക്കി

കിടിലൻ ഫീച്ചറുകളുമായി ജിയോയുടെ പുതിയ സ്​മാർട്ട്​​ഫോൺ 'ലൈഫ് എഫ് വൺ' വിപണിയില്‍
, ശനി, 22 ഒക്‌ടോബര്‍ 2016 (11:42 IST)
ആകര്‍ഷകമായ ഫീച്ചറുകളുമായി ജിയോ പുതിയ സ്മാര്‍ട്ട്ഫോൺ പുറത്തിറക്കി. 'ലൈഫ് എഫ് വൺ' എന്ന പേരില്‍ എത്തിയിട്ടുള്ള ഈ ഫോണ്‍ റില​യൻസിന്റെ സ്​റ്റോറുകളിൽ നിന്നാണ് ലഭിക്കുക. 13999 രൂപയാണ് ഫോണിന്റെ വില   
 
നിരവധി പുതിയ ഫീച്ചറുകളുമായാണ് ഫോണ്‍ വിപണിയിലെത്തുന്നത്. ഫോൺ കാണാതെ പോയാൽ കണ്ടെത്താൻ സഹായിക്കുന്ന സ്​മാർട്ട്​ റിംഗ്​, വീ​ഡിയോകൾ കാണു​മ്പോൾ ദൃഷ്​ടി ​സ്​ക്രീനിൽ നിന്നു മാറിയാൽ തനിയെ വിഡിയോ നിൽക്കുന്ന സംവിധാനം എന്നിവയെല്ലാം ഫോണിലുണ്ട്. 
 
5.5ഇഞ്ച്​ ഡിസ്​​പ്​ളേയുള്ള ഈ ഫോണില്‍ ഡ്യുവൽ സിം സൌകര്യമാണുള്ളത്. ആൻഡ്രായിഡ്​ 6.1മാർഷ്മല്ലോയില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 16മെഗാപിക്​സൽ പിൻ ക്യാമറ, 8മെഗാ പിക്​സൽ മുൻ ക്യാമറ​, മൂന്നു ജി.ബി.റാം, 32 ജീ ബി സ്റ്റോറേജ്, സ്​നാപ്പ്​ഡ്രാഗൺ ഒക്​ടാകോർ ​പ്രോസസർ, 3200mah ബാറ്ററി എന്നിവയുമുണ്ട്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തന്റെ ഫോണ്‍ കോളുകളും ഇ മെയിലുകളും ചോര്‍ത്തിയതായി ജേക്കബ് തോമസ്; ഡിജിപിയ്ക്ക് പരാതി നല്‍കി