ഞെട്ടിക്കുന്ന ഓഫറുകള്‍, 19 രൂപ മുതലുള്ള റീച്ചാര്‍ജ്ജ്‍; പ്ലാനുകളില്‍ അടിമുടി മാറ്റവുമായി ജിയോ !
പ്ലാനുകള്‍ മാറ്റിപിടിച്ച് ജിയോ
പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് താരിഫ് പ്ലാനുകളിള്‍ അടുമുടി മാറ്റങ്ങളുമായി റിലയന്‍സ് ജിയോ. ജിയോയുടെ പ്രൈം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ 4ജി ഡേറ്റ നല്‍കുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ജിയോയുടെ ഈ പുതിയ മാറ്റം. പ്രൈം അംഗത്വമെടുക്കാത്ത പ്രീപെയ്ഡ് യൂസര്‍മാര്‍ക്ക് 149 രൂപയ്ക്ക് മുകളിലുള്ള റീചാര്‍ജ് പാക്കുകള്‍ ലഭ്യമാകില്ല. അതുപോലെ ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ സബ്‌സ്‌ക്രൈബ് ചെയ്തവര്‍ക്ക് പ്ലാനുകളുടെ ഈ ഗുണം ലഭിക്കില്ല.
ഇതാ ജിയോ അവതരിപ്പിച്ച പുതിയ താരിഫുകള്‍...
19 രൂപ: ജിയോ പ്രൈം: 200 എംബി 4ജി ഡേറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, മേസേജ്, ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍, വലിഡിറ്റി ഒരു ദിവസം/ ജിയോ നോണ്‍-പ്രൈം: 100 എംബി 4ജി ഡേറ്റ
49 രൂപ: ജിയോ പ്രൈം: 600 എംബി 4ജി ഡേറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, മേസേജ്, ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്-മൂന്ന് ദിവസം വലിഡിറ്റി / ജിയോ നോണ്‍-പ്രൈം: 300 എംബി 4ജി ഡേറ്റ
96 രൂപ: ജിയോ പ്രൈം: 7 ജിബി 4ജി ഡേറ്റ, പ്രതിദിനം ഒരു ജിബി ഡേറ്റ ഉപയോഗ പരിധി, അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, മേസേജ്, ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്-ഏഴ് ദിവസം വലിഡിറ്റി/ ജിയോ നോണ്‍-പ്രൈം: 600 എംബി 4ജി ഡേറ്റ
149 രൂപ: ജിയോ പ്രൈം: 2 ജിബി 4ജി ഡേറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, 100 എസ്എംഎസ്, ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്/ ജിയോ നോണ്‍-പ്രൈം: 1 ജിബി 4ജി ഡേറ്റ- 28 ദിവസം വലിഡിറ്റി
പ്രൈം അംഗത്വമെടുത്തവര്‍ക്ക് മാത്രമുള്ള ഓഫറുകള്‍
309 രൂപ: ആദ്യ റീചാര്‍ജില്‍ 84 ജിബി + 84 ദിവസം വലിഡിറ്റി. തുടര്‍ന്ന് 28 ജിബി 4ജി ഡേറ്റ, ഒരു ജിബി പ്രതിദിന ഡേറ്റാ ഉപയോഗ പരിധി , അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, എസ്എംഎസ്, ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍, 28 ദിവസം വലിഡിറ്റി.
509 രൂപ: ആദ്യ റീചാര്‍ജില്‍ 168 ജിബി + 84 ദിവസം വലിഡിറ്റി. പിന്നീട് 56 ജിബി 4ജി ഡേറ്റ, 2 ജിബി പ്രതിദിനം, അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, എസ്എംഎസ്, ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍, 28 ദിവസം വലിഡിറ്റി.
999 രൂപ: ആദ്യ റീചാര്‍ജില്‍ 120 ജിബി + 120 ദിവസം വലിഡിറ്റി. അതിനു ശേഷം 60 ജിബി 4ജി ഡേറ്റ, ഒരു ജിബി എഫ്‌യുപി, അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, എസ്എംഎസ്, ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍, 60 ദിവസം വലിഡിറ്റി.
1,999 രൂപ: ആദ്യ റീചാര്‍ജില്‍ 185 ജിബി + 150 ദിവസം വലിഡിറ്റി. തുടര്‍ന്ന് 125 ജിബി 4ജി ഡേറ്റ, എഫ്‌യുപി പരിധി കഴിഞ്ഞാല്‍ വേഗത 128 കെബിപിഎസ് ആയി കുറയും. അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, എസ്എംഎസ്, ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍, 90 ദിവസത്തെ വലിഡിറ്റി.
4,999 രൂപ: ആദ്യ റീചാര്‍ജില്‍ 410 ജിബി + 240 ദിവസം വലിഡിറ്റി. ശേഷം 350 ജിബി 4ജി ഡേറ്റ, എഫ്‌യുപി പരിധി കഴിഞ്ഞാല്‍ വേഗത 128 കെബിപിഎസ് മാത്രം വേഗത. അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, എസ്എംഎസ്, ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍, വലിഡിറ്റി 180 ദിവസം.
9,999 രൂപ: ആദ്യ റീചാര്‍ജില്‍ 810 ജിബി + 420 ദിവസം വലിഡിറ്റി. തുടര്‍ന്ന് 750 ജിബി 4ജി ഡേറ്റ, എഫ്‌യുപി പരിധി കഴിഞ്ഞാല്‍ വേഗത 128 കെബിപിഎസ് ആയി കുറയും. അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, എസ്എംഎസ്, ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍, 360 ദിവസം വലിഡിറ്റി.
പോസ്റ്റ് പെയ്ഡ് താരിഫുകള്‍
309 രൂപ: ആദ്യ റീചാര്‍ജില്‍ 90 ജിബി + 3 മാസം വലിഡിറ്റി. പിന്നീട് 30 ജിബി 4ജി ഡേറ്റ, ഒരു ജിബി എഫ്‌യുപി, പരിധി കഴിഞ്ഞാല്‍ വേഗത 128 കെബിപിഎസ് ആകും. അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, എസ്എംഎസ്, ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍.
509 രൂപ: ആദ്യ റീചാര്‍ജില്‍ 180 ജിബി + 3 മാസം വലിഡിറ്റി. അതിന് ശേഷം 30 ജിബി 4ജി ഡേറ്റ, രണ്ട് ജിബി എഫ്‌യുപി, പരിധി കഴിഞ്ഞാല്‍ വേഗത 128 കെബിപിഎസ് ആകും. അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, എസ്എംഎസ്, ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍.
999 രൂപ: ആദ്യ റീചാര്‍ജില്‍ 180 ജിബി + 3 മാസം വലിഡിറ്റി. തുടര്‍ന്ന് 60 ജിബി 4ജി ഡേറ്റ, എഫ്‌യുപി പരിധി കഴിഞ്ഞാല്‍ വേഗത 128 കെബിപിഎസ് ആയി മാറും. അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, എസ്എംഎസ്, ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍. എല്ലാ പോസ്റ്റ് പെയ്ഡ് താരിഫുകളുടേയും ബില്‍ സൈക്കിള്‍ ഒരുമാസമായിരിക്കുമെന്നും ജിയോ അറിയിച്ചു.