റെനോയുടെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നാണ് ചെറുകാറായ ക്വിഡ്. ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ റെനോയുടെ കാർ ക്വിഡ് തന്നെയാണ്. ഇപ്പോഴിതാ ക്വിഡിന്റെ ഇലക്ട്രിക് പ്രൊഡക്ഷൻ മോഡലിന്റെ പ്രദശനത്തിന് തയ്യാറെടുക്കുകയാണ് റെനോ. ഏപ്രിൽ 16ന് തുടങ്ങുന്ന ഷാങ്‌ഹായി മോട്ടോർ ഷോയിലാണ് ക്വിഡിന്റെ ഇലക്ടോണിക് പതിപ്പിനെ പ്രദർശിപ്പിക്കുക.
കെ സെഡ് ഇ കൺസെപ്റ്റ് എന്ന പേരിൽ പാരിസ് ഷോയിൽ പ്രദർശിപ്പിച്ച വാഹനത്തിന്റെ പ്രൊഡക്ഷൻ മോഡലാണ് ഷാങ്‌ഹായി മോട്ടോർ ഷോയിൽ കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ചൈനീസ് കമ്പനിയായ ഡങ്ഫെങ് മോട്ടോഴ്സുമായി സഹകരിച്ചാണ് ക്വിഡ് ഇവി മോഡലിനെ റെനോ വികസിപ്പിക്കുന്നത്.
സി എം എഫ് എ പ്ലാറ്റ്ഫോമിലാണ് വാഹനം ഒരുങ്ങുന്നത് എന്നതിനാൽ ചെന്നൈയില പ്ലാന്റിൽ നിന്നുമാണ് വാഹനം നിർമ്മിക്കുന്നത്. എന്നാൽ വാഹനത്തിന്റെ പവർ ട്രെയ്ൻ സംവിധാനം ചൈനീസ് വിദഗ്ധരാണ് ഒരുക്കുക. ഒറ്റ ചാർജിൽ 250 കിലോമീറ്റർ സഞ്ചരിക്കാൻ ക്വിഡ് ഇവിക്ക് സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
പ്രധാനമായും ചൈനീസ് വിപണിയെ തന്നെയാണ് ക്വിഡ് ഇവിയിലൂടെ റെനോ ലക്ഷ്യം വക്കുന്നത്. അതിനാൽ ചൈനീസ് വിപണിക്കായി കൂടുതൽ കരുത്തുള്ള ബോഡിയും ഷാസിയുമെല്ലാം ഒരുക്കും. ചൈനയിൽ നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഇന്ത്യൻ വിപണിയിൽ എപ്പോൾ ക്വിഡ് ഇവിയെ എത്തിക്കും എന്ന കാര്യം വ്യക്തമല്ല.