Webdunia - Bharat's app for daily news and videos

Install App

ക്വിഡിന് നിയോടെക് എഡിഷനുമായി റെനോ: വില 4.37 ലക്ഷം മുതൽ

Webdunia
വെള്ളി, 2 ഒക്‌ടോബര്‍ 2020 (16:15 IST)
ജനപ്രിയ മോഡലായ ക്വിഡിന്റെ നിയോടെക് എഡിഷനുകൾ വിപണിയിലെത്തിച്ച് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ RXL വേരിയന്റ് അടിസ്ഥാനമാക്കി ഒരുക്കിയിരിയ്ക്കുന്ന നിയോടെക് എഡിഷൻ മൂന്ന് വേരിയന്റുകളിലാണ് വിപണിയിൽ എത്തിയിരിയ്ക്കുന്നത്.. RXL വേരിയന്റുകളെക്കാള്‍ 30,000 രൂപ അധികമായിരിയ്ക്കും നിയോടെക് എഡിഷനുകൾക്ക്. 
 
ഡ്യുവൽ ടോൻ എക്സ്റ്റീരിയര്‍ ആണ് എഡിഷന്റെ പ്രധാന സവിശേഷത. നിയോടെക് ഡോര്‍ ക്ലാഡിങ്, ഗ്രില്ലില്‍ ക്രോം ടച്, വോള്‍ക്കാനോ ഗ്രേ ഫ്ളക്സ് വീലുകള്‍, കറുപ്പില്‍ പൊതിഞ്ഞ ബി-പില്ലര്‍, സി പില്ലറില്‍ 3D സ്റ്റിക്കര്‍ എന്നിവയും എക്സ്റ്റീരിയറിലെ മാറ്റങ്ങളാണ്. ക്രോം ഫിനിഷുള്ള എഎംടി ഗിയര്‍ലിവര്‍, ആപ്പിള്‍ കാര്‍പ്ലേയ്, ആന്‍ഡ്രോയിഡ് ഓട്ടോ, 8-ഇഞ്ച് ടച്ച്‌സ്ക്രീന്‍ ഇന്‍ഫോടെയിൻമെന്റ് സിസ്റ്റം എന്നിവ ഇന്റീരിയറിൽ ഇടംപിടിയ്ക്കും. 
 
0.8 ലിറ്റര്‍, 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളീൽ പുതിയ പതിപ്പ് ലഭ്യമായിരിയ്ക്കും.  52 ബിഎച്ച്പി പവറും 72എന്‍എം ടോര്‍ക്കും സൃഷ്ടിയ്ക്കുന്നതാണ് 800 സിസി എഞ്ചിൻ. 5 സ്പീഡ് മാനുവൽ ഗിയർബോക്സായിരിയ്ക്കും ഈ പതിപ്പിൽ ഉണ്ടാവുക. 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 67 ബിഎച്ച്‌പി പവറും 91എന്‍എം ടോർക്കും സൃഷ്ടിയ്ക്കാനാകും. 5 സ്പീഡ് മാനുവല്‍ എഎംടി ഗിയര്‍ബോക്‌സുകളിൽ ഈ എഞ്ചിനിൽ ലഭ്യമായിരിയ്ക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്,ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തി

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കാന്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി

സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

അടുത്ത ലേഖനം
Show comments