Webdunia - Bharat's app for daily news and videos

Install App

കൂടുതൽ മാറ്റങ്ങളുമായി പുതിയ ഡസ്റ്റർ, അതും വിലയിൽ മാറ്റമില്ലാതെ !

Webdunia
വ്യാഴം, 4 ജൂലൈ 2019 (14:53 IST)
കോംപാക്ട് എസ്‌യുവിയായ ഡസ്റ്ററിന്റെ നവീകരിച്ച പതിപ്പിനെ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ. ഈ മാസം എട്ടിന് പുതിയ ഡസ്റ്ററിനെ റെനോ വിപണിയിൽ എത്തിക്കും അടിസ്ഥാന വേരിയന്റുകളിൽ വിലയിൽ വ്യത്യാസമില്ലാതെയാണ് പുതിയ ഡസ്റ്റർ വിപണിയിലെത്തുക എന്നാണ്  റിപ്പോർട്ടുകൾ.
 
7.99 ലക്ഷം രൂപയാണ് പുതിയ ഡസ്റ്ററിന്റെ അടിസ്ഥാന വേരിയന്റിന്റെ എക്സ് ഷൊറൂം വില അതേസമയം ഡസ്റ്ററിന്റെ ഉയർന്ന വകഭേതങ്ങളിൽ വിലയിൽ വ്യത്യാസം ഉണ്ടായിരിക്കും. വേരിയന്റുകളുടെ എണ്ണത്തിൽ മാറ്റമൊന്നും ഇല്ല. എന്നാൽ വാഹനത്തിന്റെ മിഡ്റേഞ്ച് വേരിയറ്റിൽ ഫോർ വീൽ ഡ്രൈവ് ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. നെരത്തെ വാഹനത്തിന്റെ ഉയർന്ന വകഭേതത്തിൽ മാത്രമായിരുന്നു ഫോർവീൽ ഡ്രൈവ് ഉണ്ടായിരുന്നത്.
 
ക്രോം ഫിനിഷോടുകൂടിയ ഗ്രില്ലുകൾ, റണ്ണിംഗ് ലാമ്പുകളോട് ചേർന്നുള്ള പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, ഉയർന്ന ബോണറ്റ് ലൈൻ, പർഷ്കരിച്ച ബംബറുകൾ എന്നിവയാണ് പുറമേ നിന്നുള്ള കാഴ്ചയിൽ പുതിയ ഡസ്റ്ററിലെ മാറ്റങ്ങൾ. ഇന്റീരിയറിൽ പരിഷ്കരിച്ച ഇൻഫോ‌ടെയിൻമെന്റ് സിസ്റ്റവും, ക്രോം ഫിനിഷോടു കൂടിയ ഡാഷ്ബോർഡും പുതുതായി നൽകിയിരിക്കുന്നു. 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ രണ്ട് എഞ്ചിൻ വേരിയന്റുകളിൽ തന്നെയാണ് പുതിയ ഡസ്റ്ററും വിപണിയിൽ എത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments