കോതമംഗലത്ത് തോട്ടത്തിൽ റബ്ബർപാൽ ശേഖരിക്കാൻ പോയ വിട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ

ബുധന്‍, 3 ജൂലൈ 2019 (19:58 IST)
കോതമംഗലം: കോതമംഗലത്ത് തോട്ടത്തിൽ റബ്ബർപാൽ ശേഖരിക്കാൻ പോയ വീട്ടയെ കഴിത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുഞ്ചിറക്കാട് മത്യുവിന്റെ ഭാര്യ 60കാരിയായ മേരിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
 
വീടിന് സമീപത്തുള്ള തോട്ടത്തിൽനിന്നും റബ്ബർപാൽ ശേഖരിക്കാൻ പോയ ഭാര്യ ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതെ വന്നതോടെ ഭർത്താവ് മാത്യൂ തിരഞ്ഞു ചെല്ലുകയായിരുന്നു. ഇതോടെയാണ് കഴുത്തറുത്ത നിലയിൽ മേരിയുടെ മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കാണാതായ ഭര്‍ത്താവിനെ ഭാര്യ ടിക് ടോക്കിലൂടെ കണ്ടെത്തി; വിനയായത് ട്രാൻസ്ജെൻഡർ യുവതിക്കൊപ്പമുള്ള വീഡിയോ