Webdunia - Bharat's app for daily news and videos

Install App

വിപണി പിടിക്കാൻ റെനോയുടെ സെവൻ സീറ്റർ എംപിവി ട്രൈബർ 28ന് എത്തും

Webdunia
വ്യാഴം, 15 ഓഗസ്റ്റ് 2019 (12:12 IST)
ക്വിഡിനെ അടിസ്ഥാനപ്പെടുത്തി റെനോ വികസിപ്പിച്ച യുട്ടിലിറ്റി വെഹിക്കിൾ ട്രൈബർ ഈമാസം 28ന് ഇന്ത്യൻ വിപണിയിലെത്തും വിൽപ്പനക്കെത്തുന്നതിന് മുന്നോടിയായി തന്നെ  ആഗസ്റ്റ് 17ന് വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിക്കും. 11.000 രൂപ മുൻകൂർ നൽകി ഡീലർഷിപ്പുകൾ മുഖേനയും നയും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും 
 
നലുമീറ്ററിൽ താഴെ നീളമുള്ള സെവൻ സീറ്റർ വാഹനമാന് ഇന്ത്യയിൽ റെനോ വിപണിയിൽ എത്തിക്കുന്നത് റെനോയുടെ എൺട്രി ലെവൽ ഹാച്ച്‌ബാക്കായ ക്വിഡിന്റെ തൊട്ടുമുകളിലയിരിക്കും വാഹന നിരയിൽ ട്രൈബിന്റെ സ്ഥാനം. വില സംബന്ധിച്ച വിവരങ്ങളൊന്നും റെനോ പുറത്തുവിട്ടിട്ടില്ലെങ്കിലും 5.30 ലക്ഷം രൂപം മുതൽ 8 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വിവിധ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കപ്പെടുന്ന വില. 
 
റെനോയുടെ ക്യാപ്ച്ചർ ഡിസൈനിനെ അടിസ്ഥാനപ്പെടുത്തി. സിഎംഎഫ്എ എന്ന ചിലവുകുറഞ്ഞ പ്ലാറ്റ്ഫോമിലാണ് സെവൻ സീറ്റർ വാഹനത്തെ ഒരുക്കിയിരിക്കുന്നത്. വിദേശ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ള റെനോയുടെ സീനിക്, എസ്പാസ് എന്നി എം പി വി മോഡലുകളുടെയും ഡിസൈൻ ശൈലി ലയിപ്പിച്ച് ചേർത്താണ് റെനോ പുതിയ വാഹനത്തിന് രൂപം നൽകിയിരിക്കുന്നത്. മുന്നിൽ നിന്നുള്ള കാഴ്ചയിൽ റെനോ ക്വിഡിനോട് ട്രൈബറിന് രൂപസാദൃശ്യം തോന്നാം. 
 
ഡ്യുവൽ ടോൺ ഇന്റീരിയറാണ് വാനത്തിന് നൽകിയിരിക്കുന്നത്, വലിയ സ്ക്രീനോടുകൂടിയ ഇൻഫോർടെയിന്മെന്റ് സിസ്റ്റം വഹനത്തിൽ ഇടം പിടിച്ചിട്ടുണ്ട്. മുന്നിൽ ഇരട്ട എയ ബാഗുകളും, എബിഎസ്, ഇബിഡി, സ്പീഡ് വാർണിംഗ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിൽ ഒരുക്കിയിരിക്കുന്നു പാര്‍ക്കിംഗ് സെന്‍സറുകളും അധിക എയർ ബഗുകളും വാഹനത്തിന്റെ ഉയർന്ന പതിപ്പുകളിലാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 
ക്വിഡിൽ ഉപയോഗിച്ചിരിക്കുന്ന അതേ 1.0 ലിറ്റർ 3 സിലിണ്ടർ ബി ആർ 10 പെട്രോൾ എഞ്ചിൻ പ്രത്യേകം ട്യൂൺ ചെയ്താണ് ട്രൈബറിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് 72 പി എസ് കരുത്തും 96 എൻ എം ടോർക്കും സൃഷ്ടിക്കാൻ കഴിവുള്ളതാണ് 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലാണ് വാഹനം എത്തുക. എഎംടി ഗിയർബോക്സിലും വാഹനം ലഭ്യമായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കമല്‍ഹാസന്‍ സിനിമാരംഗത്തുള്ളവര്‍ക്ക് നല്‍കിയ വിരുന്നില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപണം

വീണ്ടും കത്തിക്കയറാനൊരുങ്ങി സ്വര്‍ണവില; റെക്കോഡ് ഭേദിച്ചു

ആലുവ ദേശീയ പാതയില്‍ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

KSRTC Kerala: കെ.എസ്.ആര്‍.ടി.സിയില്‍ ഇനി ലഘുഭക്ഷണവും കുടിവെള്ളവും കിട്ടും

ചൈനയില്‍ നിന്നുള്ള ഇറക്കുമതി സാധനങ്ങള്‍ക്ക് താരിഫ് ഉയര്‍ത്തി ജോ ബൈഡന്‍

അടുത്ത ലേഖനം
Show comments