ക്വിഡ് അടിസ്ഥാനപ്പെടുത്തിയുള്ള റെനോയുടെ യൂട്ടിലിറ്റി വാഹനം ട്രൈബർ ഉടൻ വിപണിയിലെത്തും, വില 5.30 ലക്ഷം മുതൽ

Webdunia
ബുധന്‍, 22 മെയ് 2019 (16:23 IST)
ക്വിഡിനെ അടിസ്ഥാനപ്പെടുത്തി റെനോ വികസിപ്പിച്ച യുട്ടിലിറ്റി വെഹിക്കിൾ ട്രൈബർ ജൂൺ 19ന് ഇന്ത്യയിൽ അനാവരണം ചെയ്യും. ആർ ബി സി എന്ന കോഡ് നാമത്തിലാണ് ഈ വാഹനം അറിയപ്പെടുന്ന സെവൻ സീറ്റർ വാഹനമാന് ഇന്ത്യയിൽ റെനോ അവതരിപ്പിക്കുന്നത്. വാഹനം ജൂലായിൽ തന്നെ റെനോ വിൽപ്പനക്കെത്തിക്കും എന്നാണ്  റിപ്പോർട്ടുകൾ
 
റെനോയുടെ എൺട്രി ലെവൽ ഹാച്ച്‌ബാക്കായ ക്വിഡിന്റെ തൊട്ടുമുകളിലയിരിക്കും വാഹന നിരയിൽ ട്രൈബിന്റെ സ്ഥാനം. 5.30 ലക്ഷം രൂപം മുതൽ 8 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വിവിധ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കപ്പെടുന്ന വില. റെനോയുടെ ക്യാപ്ച്ചർ ഡിസൈനിനെ അടിസ്ഥാനപ്പെടുത്തി. സി എം എഫ് എ എന്ന ചിലവുകുറഞ്ഞ പ്ലാറ്റ്ഫോമിലാണ് സെവൻ സീറ്റർ വാഹനത്തെ ഒരുക്കിയിരിക്കുന്നത്. 
 
വിദേശ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ള റെനോയുടെ സീനിക്, എസ്പാസ് എന്നി എം പി വി മോഡലുകളുടെയും ഡിസൈൻ ശൈലി ലയിപ്പിച്ച് ചേർത്താണ് റെനോ പുതിയ വാഹനത്തിന് രൂപം നൽകിയിരിക്കുന്നത്. മുന്നിൽ നിന്നുള്ള കാഴ്ചയിൽ റെനോ ക്വിഡിനോട് ട്രൈബറിന് രൂപസാദൃശ്യം തോന്നാം. ഡ്യുവൽ ടോൺ ഇന്റീരിയറാണ് വാനത്തിന് നൽകിയിരിക്കുന്നത്, വലിയ സ്ക്രീനോടുകൂടിയ ഇൻഫോർടെയിന്മെന്റ് സിസ്റ്റമ് വഹനത്തിൽ ഇടം പിടിച്ചിട്ടുണ്ട്.
 
മുന്നിൽ ഇരട്ട എയ ബാഗുകളും, എ ബി എസ്, ഇ ബി ഡി, സ്പീഡ് വർണിംഗ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിൽ ഒരുക്കിയിരിക്കുന്നു പാര്‍ക്കിംഗ് സെന്‍സറുകളും അധിക എയർ ബഗുകളും വാഹനത്തിന്റെ ഉയർന്ന പതിപ്പുകളിലാണ് പ്രതീക്ഷിക്കപ്പെടുന്നത്.  
 
ക്വിഡിൽ ഉപയോഗിച്ചിരിക്കുന്ന അതേ 1.0 ലിറ്റർ 3 സിലിണ്ടർ ബി ആർ 10 പെട്രോൾ എഞ്ചിൻ പ്രത്യേകം ട്യൂൺ ചെയ്താണ് ട്രൈബറിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് 75 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാൻ കഴിവുള്ളതാണ് 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലായിരിക്കും വാഹനം എത്തുക. 1.0 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനിലും വാഹനം എത്തും എന്നും റിപ്പോർട്ടുകൾ ഉണ്ട്.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

4 ദിവസം, അറസ്റ്റിലായ ഭീകരരെല്ലാം ഉയർന്ന വിദ്യഭ്യാസമുള്ളവർ,വനിതാ ഡോക്ടർക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം

അടുത്ത ലേഖനം
Show comments