Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്നോവയെ പിന്നിലാക്കി, വിപണിയെ അമ്പരപ്പിച്ച് റെനോയുടെ ട്രൈബർ !

ഇന്നോവയെ പിന്നിലാക്കി, വിപണിയെ അമ്പരപ്പിച്ച് റെനോയുടെ ട്രൈബർ !
, വെള്ളി, 11 ഒക്‌ടോബര്‍ 2019 (19:14 IST)
ക്വിഡിനെ അടിസ്ഥാനപ്പെടുത്തി റെനോ വികസിപ്പിച്ച യുട്ടിലിറ്റി വെഹിക്കിൾ ട്രൈബർ വിപണിയിൽ അമ്പരപ്പിക്കുന്ന കുതിപ്പ് നടത്തുക്കയാണ്. ജനപ്രിയ യൂട്ടിലിറ്റി വാഹമായ ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയെപ്പോലും കടത്തിവെട്ടുന്നതാണ് ട്രൈബറിന്റെ വിൽപ്പന. സെപ്തംബറിൽ 4,710 യുണിറ്റ് ട്രൈബറാണ് റെനോ വിറ്റഴിച്ചച്ച. 4225 യൂണിറ്റുകൾ മാത്രമാണ് ഇന്നോവ ക്രിസ്റ്റയുടെ സെപ്തംബറിലെ വിൽപ്പന.
 
കുറഞ്ഞ വിലയിൽ മികച്ച സെവൻ സീറ്റർ യൂട്ടിലിറ്റി വാഹനം എന്ന നിലയിലാണ് ട്രൈബറിന് പ്രിയം ഏറുന്നത്. ട്രൈബർ വിപണിയിലെത്തിയതോടെ റെനോയുടെ ജനപ്രിയ ഹാച്ച്‌ബാക്ക്, ക്വിഡിന്റെ വിൽപ്പനയിൽപ്പോലും കുറവുണ്ടായി. സെപ്തംബറിൽ 2995 ക്വിഡ് യൂണിറ്റുകൾ മാത്രമാണ് നിരത്തുകളിൽ എത്തിയത്. 
 
4.95 ലക്ഷം രൂപയാണ് ട്രൈബറിന്റെ അടിസ്ഥാന വകഭേതാത്തിന് ഇന്ത്യൻ വിപണിയിലെ എക്സ് ഷോറൂം വില. നാല് വാകാഭേങ്ങളിലായാണ് വാഹനം വിപണിയിൽ എത്തിയിരിക്കുന്നത്. വാഹനത്തിന്റെ ആർഎക്സ്ഇ പതിപ്പിനാണ് 4.95 ലക്ഷം രൂപ. അർഎക്സ്എൽ പതിപ്പിന് 5.49 ലക്ഷം രൂപയാണ് വില. ആർഎക്സ്‌ടി പതിപ്പിന് 5.99ലക്ഷം രൂപ നൽകണം. 6.49 ലക്ഷം രൂപ വിലയുള്ള ആർഎക്സ്‌സെഡ് പതിപ്പാന് ട്രൈബറിലെ ഏറ്റവും ഉയർന്ന വകഭേതം. 
 
നലുമീറ്ററിൽ താഴെ നീളമുള്ള സെവൻ സീറ്റർ വാഹനമാണ് ട്രൈബർ. റെനോയുടെ എൻട്രി ലെവൽ ഹാച്ച്‌ബാക്കായ ക്വിഡിന്റെ തൊട്ടുമുകളിലാണ് വാഹനനിരയിൽ ട്രൈബറിന്റെ സ്ഥാനം. റെനോയുടെ ക്യാപ്ച്ചർ ഡിസൈനിനെ അടിസ്ഥാനപ്പെടുത്തി. സിഎംഎഫ്എ എന്ന ചിലവുകുറഞ്ഞ പ്ലാറ്റ്ഫോമിലാണ് സെവൻ സീറ്റർ വാഹനത്തെ ഒരുക്കിയിരിക്കുന്നത്. മുന്നിൽ നിന്നുള്ള കാഴ്ചയിൽ റെനോ ക്വിഡിനോട് ട്രൈബറിന് രൂപസാദൃശ്യം തോന്നാം.
 
ഉയർന്ന ബോണറ്റും ഡേടൈം ലാമ്പോടുകൂടിയ ഹെഡ്‌ലാമ്പുകളും. വലിയ ഗ്രില്ലും വാഹനത്തിന്
മികച്ച ലുക്ക് തന്നെ നൽകുന്നുണ്ട്. ഡ്യുവൽ ടോൺ ഇന്റീരിയറാണ് വാനത്തിന് നൽകിയിരിക്കുന്നത്, വലിയ 8 ഇഞ്ച് സ്ക്രീനോടുകൂടിയ ഇൻഫോർടെയിന്മെന്റ് സിസ്റ്റം വാഹനത്തിൽ ഇടം പിടിച്ചിട്ടുണ്ട്. മുന്നിൽ ഇരട്ട എയർബാഗുകളും, എബിഎസ്, ഇബിഡി, സ്പീഡ് വാർണിംഗ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിൽ ഒരുക്കിയിരിക്കുന്നു 
 
ക്വിഡിൽ ഉപയോഗിച്ചിരിക്കുന്ന അതേ 1.0 ലിറ്റർ 3 സിലിണ്ടർ ബി ആർ 10 പെട്രോൾ എഞ്ചിൻ പ്രത്യേകം ട്യൂൺ ചെയ്താണ് ട്രൈബറിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് 72 ബിഎച്ച്പി കരുത്തും 96 എൻഎം ടോർക്കും സൃഷ്ടിക്കാൻ കഴിവുള്ളതാണ്. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലാണ് വാഹനം എത്തുക. എഎംടി ഗിയർബോക്സിലും വാഹനം ലഭ്യമായിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രിക്കറ്റ് ബാറ്റിന് പകരം നൽകിയത് ജാക്കറ്റ്, ഫ്ലിപ്‌കാർട്ടിന് ഒരുലക്ഷം രൂപ പിഴ വിധിച്ച് കോടതി