Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി എടിഎം സേവനങ്ങള്‍ക്ക് ഓരോ ഇടപാടിനും 21 രൂപ വരെ നഷ്ടമാകും

ഇനി എടിഎം സേവനങ്ങള്‍ക്ക് ഓരോ ഇടപാടിനും 21 രൂപ വരെ നഷ്ടമാകും

ശ്രീനു എസ്

, തിങ്കള്‍, 19 ജൂലൈ 2021 (15:53 IST)
ഇനി എടിഎം സേവനങ്ങള്‍ക്ക് ഓരോ ഇടപാടിനും 21 രൂപ വരെ നഷ്ടമാകും. എ.ടി.എം ചാര്‍ജുകള്‍ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരിക്കുകയാണ്. ഇതോടെ എ.ടി.എം സേവനങ്ങള്‍ക്ക് ഇനി ചിലവേറും. സൗജന്യ എ.ടി.എം ഇടപാടുകള്‍ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപവരെ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാം.
 
2022 ജനുവരി ഒന്നുമുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരികയെന്ന് റിസര്‍വ് ബാങ്ക് വിജ്ഞാപനത്തില്‍ പറയുന്നു. 2014ലാണ് അവസാനമായി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചത്. ഏഴുവര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ എടിഎം സേവനങ്ങളുടെ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്. നിലവില്‍ ഉപഭോക്താക്കള്‍ക്ക് ബാങ്ക് എ.ടി.എമ്മില്‍നിന്ന് പരമാവധി അഞ്ചുതവണ ഇടപാടുകള്‍ സൗജന്യമായി നടത്താം. പരിധി കഴിഞ്ഞാല്‍ ഉപഭോക്താക്കളില്‍നിന്ന് ഓരോ ഇടപാടിനും പരമാവധി 20 രൂപയെ വരെ ബാങ്കിന് ഈടാക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂർ മെഡിക്കൽ കോളേജിൽ കൂട്ട രോഗബാധ, 30 എംബിബിഎസ് വിദ്യാർത്ഥികൾക്കും കോഫീ ഹൗസ് ജീവനക്കാർക്കും കൊവിഡ്