കേരളത്തില്‍ സ്വര്‍ണവില പവന് ചരിത്രത്തില്‍ ആദ്യമായി 55,000 രൂപ എന്ന മാജിക് സംഖ്യ പിന്നിട്ടു. ഇന്ന് ഗ്രാമിന് 40 രൂപ ഉയര്‍ന്ന സ്വര്‍ണവില പവന് 55,120 ലെത്തി. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 6,890ലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 29നാണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. പിന്നീട് വെറും രണ്ട് മാസം മാത്രമാണ് 55,000ലെത്താന്‍ വേണ്ടിവന്നത്.
രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. റഷ്യ- ഉക്രെയ്ന്‍ സംഘര്‍ഷം, ഗാസ വിഷയത്തിലെ ഇസ്രായേല്‍- ഇറാന്‍ പ്രശ്‌നം എന്നിവ കനത്തതും ഇന്ത്യയിലും ചൈനയിലും ഡിമാന്‍ഡ് ഉയരുന്നതും പ്രതിസന്ധി കാലത്ത് സുരക്ഷിത നിക്ഷേപമെന്ന സ്വര്‍ണത്തിന്റെ പദവിയും സ്വര്‍ണവില ഉയരാന്‍ ഇടയാക്കുന്നുണ്ട്. ഇറാനിയന്‍ പ്രസിഡന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംഭവം മധേഷ്യയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നതും സ്വര്‍ണ്ണത്തിന് കരുത്താകും.