Webdunia - Bharat's app for daily news and videos

Install App

യുദ്ധഭീതി ക്രൂഡ് വില ഉയർത്തും, പണപ്പെരുപ്പമുണ്ടാകും, ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയേയും ബാധിക്കും

Webdunia
ബുധന്‍, 23 ഫെബ്രുവരി 2022 (20:11 IST)
ആഗോളതലത്തിൽ അസംസ്‌കൃത എണ്ണവില വർധിക്കുന്നത് രാജ്യത്തിന്റെ സമ്പദ്‌ഘടനയിൽ വലിയ ആഘാതമുണ്ടാക്കുമെന്ന് വിലയിരുത്തൽ. എണ്ണവില ഉയരുന്നത് രാജ്യത്തെ വ്യാപാര കമ്മി വര്‍ധിക്കും. സമസ്തമേഖലകളിലും വിലക്കയറ്റം രൂക്ഷമാകാനും ഇത് കാരണമാകും.
 
യൂറിയ ഉള്‍പ്പടെയുള്ള മേഖലകളില്‍ വിലക്കയറ്റം വ്യാപിക്കുന്നതോടെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ റവന്യു ചെലവ് ബജറ്റ് എസ്റ്റമേറ്റിനേക്കാള്‍ ഉയരുമെന്നാണ് കരുതുന്നത്. 2023 സാമ്പത്തിക വർഷത്തിൽ അസംസ്‌കൃത എണ്ണ ബാരലിന് 70-75 ഡോളര്‍ നിലവാരത്തിലായിരിക്കുമെന്ന കണക്കുകൂട്ടലാണ് ബജറ്റിനോടനുബന്ധിച്ചുള്ള സാമ്പത്തിക സര്‍വെ തയ്യാറാക്കിയത്. എന്നാൽ യുക്രെയ്‌ൻ-റഷ്യ സംഘർഷത്തിനെ തുടർന്ന് 90 ഡോളറിന് മുകളിലാണ് ക്രൂഡ് വില. 
 
ആഗോള വിപണിയില്‍ ഉയര്‍ന്ന വില തുടരുന്നതിനാല്‍ രാജ്യത്തെ റീട്ടെയില്‍ വില വര്‍ധിപ്പിക്കാതെ എണ്ണക്കമ്പനികള്‍ക്ക് മുന്നോട്ടുപോകാനാവില്ല. ഇത് രാജ്യത്തെ മൊത്തവില സൂചികയെ നേരിട്ട് ബാധിക്കും. ഒമിക്രോൺ ഭീഷണിയെ തുടർന്ന് ഏറെനാളായി ആർബിഐ പണവായ്‌പ നയത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്നില്ല. എന്നാൽ വിലക്കയറ്റസൂചിക മുകളിലേക്ക് പോകുന്ന സാഹചര്യത്തിൽ വരുന്ന വായ്പാനയത്തില്‍ നിരക്കുയര്‍ത്താതെ മുന്നോട്ടുപോകാന്‍ ആര്‍ബിഐക്കാവില്ല. അതോടെ വിലക്കറ്റത്തോടൊപ്പം പലിശ നിരക്ക് വര്‍ധനയും രാജ്യം നേരിടേണ്ടിവരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പെരിന്തൽമണ്ണയിൽ ജുവലറി പൂട്ടി പോകുന്ന സഹോദരങ്ങളെ ആക്രമിച്ച് മൂന്നരകിലോ കവർന്ന കേസിൽ 4 പേർ പിടിയിൽ

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: ഇത്തവണ മഷി പുരട്ടുക വോട്ടറുടെ ഇടതു നടുവിരലിൽ

ചലാന്‍ ലഭിച്ചോ! എഐ ക്യാമറയില്‍ കുടുങ്ങിയവരില്‍ നിന്ന് ഈടാക്കാന്‍ പോകുന്നത് 500 കോടി രൂപ

ഈ സമയങ്ങളില്‍ ട്രെയിനില്‍ ടിക്കറ്റ് ചെക്ക് ചെയ്യാന്‍ പാടില്ല! യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിയണം

ജിയോയ്ക്കും എയര്‍ടെല്ലിനും എട്ടിന്റെ പണി! ഒരു മാസത്തിനിടെ ബിഎസ്എന്‍എല്‍ നേടിയത് 8.5 ലക്ഷം പുതിയ വരിക്കാരെ

അടുത്ത ലേഖനം
Show comments