Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിരത്തുകളിലെ അത്യാഢംബരത്തിന്റെ പര്യായം; റോള്‍സ് റോയ്‌സ് സ്വെപ്റ്റ്‌ടെയില്‍ !

ലോകത്തിലെ ഏറ്റവും വിലയേറിയ കാറുമായി റോള്‍സ് റോയ്‌സ്

rolls royce
, ചൊവ്വ, 30 മെയ് 2017 (11:02 IST)
അത്യാഢംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സില്‍ നിന്നും ഒരു പുത്തന്‍ താരോദയം. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ കാറുമായാണ് പുതിയ റോള്‍സ് റോയ്‌സ് സ്വെപ്റ്റ്‌ടെയില്‍ എത്തിയിരിക്കുന്നത്. ഏകദേശം 84 കോടി രൂപയോളമാണ് സ്വെപ്റ്റ്‌ടെയിലിന്റെ വിലയെന്നാണ് റിപ്പോര്‍ട്ട്. ഇറ്റലിയില്‍ വെച്ച് നടന്ന കണ്‍കോര്‍സ ഡി എലഗാന്‍സെയില്‍ വെച്ചായിരുന്നു ഈ പുതിയ റോള്‍സ് റോയ്‌സ് സ്വെപ്റ്റ്‌ടെയിലിനെ കമ്പനി അവതരിപ്പിച്ചത്. ഈ വാഹനത്തിന്റെ സിംഗിള്‍ യൂണിറ്റ് എഡിഷന്‍ മാത്രമാണ് ഇപ്പോള്‍ നിര്‍മ്മിച്ചിട്ടുള്ളത്.  
 
webdunia
പൂര്‍ണമായും ഉപഭോക്താവിന്റെ ആശയത്തില്‍ ഒരുങ്ങിയ ഒരു മോഡലാണ് റോള്‍സ് റോയ്‌സ് സ്വെപ്റ്റ്‌ടെയില്‍.  അത്യപൂര്‍വ്വ വിന്റേജ് വാഹനങ്ങളില്‍ താല്പര്യമുള്ള ഉപഭോക്താവിന് വേണ്ടിയാണ് സ്വെപ്റ്റ്‌ടെയിലിനെ നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് ബ്രിട്ടിഷ് നിർമ്മാതാക്കൾ വ്യക്തമാക്കുന്നത്. കനത്ത ക്രോം ഗ്രില്ലും കനം കുറഞ്ഞ എല്‍ഇഡി ലൈറ്റുകളും ഉള്‍പ്പെടുന്നതാണ് സ്വെപ്റ്റ്‌ടെയിലിന്റെ ഫ്രണ്ട് എന്‍ഡ്. എങ്കിലും പേര് സൂചിപ്പിക്കുന്നത് പോലെ റിയര്‍ എന്‍ഡിലാണ് സ്വെപ്റ്റ്‌ടെയില്‍ ശ്രദ്ധ നേടുന്നത്. 
 
webdunia
റൂഫ്‌ടോപില്‍ നിന്നും വശങ്ങളിലേക്ക് ചാഞ്ഞിറങ്ങുന്ന റിയര്‍ എന്‍ഡ് ഡിസൈനാണ് ഈ വാഹനത്തിന് നല്‍കിയിരിക്കുന്നത്. വീല്‍ബേസാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. വലിയ വീല്‍ബേസ് വാഹനത്തിന് നല്‍കിയിട്ടുണ്ടെങ്കിലും രണ്ടുപേരെ മാത്രമേ ക്യാബിനില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കൂ. വീതിയേറിയ പനാരോമിക് സണ്‍റൂഫിന്റെ ഉള്ളതിനാല്‍ ക്യാബിനുള്ളില്‍ ആവശ്യത്തിലേറെ വെളിച്ചവും കടന്നെത്തും. മൊക്കാസിന്‍, ഡാര്‍ക്ക് സ്‌പൈസ് ലെതര്‍ അപ്‌ഹോള്‍സ്റ്ററിയിലാണ് ഇതിന്റെ ക്യാബിന്‍ ഒരുങ്ങിയിരിക്കുന്നത്.
 
webdunia
എബണി, പാള്‍ഡോ എന്നീ തടികളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഡാഷ്‌ബോര്‍ഡുകള്‍ ഇന്റീരിയറിന്റെ ആഢംബരം വര്‍ധിപ്പിക്കുന്നവയാണ്. തിളക്കമാര്‍ന്ന ഗ്ലാസ് ഫിനിഷിലുള്ള ഷെല്‍ഫാണ് റിയര്‍ സീറ്റുകള്‍ക്ക് പകരം സ്വെപ്റ്റ്‌ടെയിലില്‍ നല്‍കിയിരിക്കുന്നത്. ടൈറ്റാനിയം സൂചിയും മക്കാസര്‍ തടിയും ഉപയോഗിച്ച് നിര്‍മ്മിച്ച റോള്‍സ് റോയ്‌സ് ക്ലോക്കും ഡാഷ്ബോര്‍ഡില്‍ നല്‍കിയിട്ടുണ്ട്. റോള്‍സ് റോയ്‌സ് നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും ആഢംബരമേറിയ ഇന്റീരിയറാണ് സ്വെപ്റ്റ്‌ടെയിലിലുള്ളതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രേമിച്ചില്ലെങ്കില്‍ ചാടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മുകളില്‍ കയറി; എന്നാല്‍ യുവതി ഇഷ്ടം പറയുന്നതിന് മുന്‍പ് സംഭവിച്ചത് ഇങ്ങനെ !