Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞായറാഴ്‌ച ആർടി‌ജിഎസ് സേവനം തടസ്സപ്പെടും

ഞായറാഴ്‌ച ആർടി‌ജിഎസ് സേവനം തടസ്സപ്പെടും
, ബുധന്‍, 14 ഏപ്രില്‍ 2021 (17:47 IST)
വലിയ തോതിലുള്ള ഫണ്ട് കൈമാറ്റത്തിന് ഇടപാടുകാർ ആശ്രയിക്കുന്ന ആർടിജിഎസ് സംവിധാനം ഞായറാഴ്‌ച്ച തടസ്സപ്പെടുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ഏപ്രിൽ 18ന് 14 മണിക്കൂറ് നേരം ഈ സേവനം ലഭിക്കില്ല. സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പണമിടപാടുകൾ തടസ്സപ്പെടുന്നത്.
 
ഏപ്രിൽ 18ന് പുലർച്ചെ മുതൽ ഉച്ചകഴിഞ്ഞ് രണ്ട് മണിവരെയുള്ള സമയം ആർടിജിഎസ് ഉപയോഗിച്ച് പണ‌മിടപാടുകൾ നടത്താൻ സാധിക്കില്ല. അതേസമയം എൻഇഎഫ്‌റ്റി വഴിയുള്ള ഇഉടപാടുകൾക്ക് തടസ്സമുണ്ടാകില്ല. അക്കൗണ്ട് ഉടമകളെ ഇക്കാര്യം ബാങ്കുകൾ അറിയിക്കണമെന്നും ആർബിഐ നിർദേശം നൽകിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുക്കർബർഗിന്റെ സുരക്ഷയ്‌ക്കായി ഫേസ്‌‌ബുക്ക് ഒരു വർഷം ചിലവാക്കുന്നത് 175 കോടി രൂപ