Webdunia - Bharat's app for daily news and videos

Install App

ഉപരോധത്തിൽ ആടിയുലഞ്ഞ് റഷ്യൻ സമ്പദ്‌വ്യവസ്ഥ: തകർന്നടിഞ്ഞ് റൂബിൾ

Webdunia
ചൊവ്വ, 1 മാര്‍ച്ച് 2022 (17:42 IST)
യുഎസും യൂറോപ്യൻ യൂണിയനും പുറമെ ഗൂഗിളടക്കമുള്ള ടെക് ഭീമന്മാരും ഉപരോധവുമായി മുന്നോട്ട് നീങ്ങവെ തിരിച്ചടിയിൽ ഉലഞ്ഞ് റഷ്യൻ സമ്പദ്‌വ്യവസ്ഥ. നിലവിൽ സാമ്പത്തികമായി ഉപരോധമേർപ്പെടുത്തിയത് റഷ്യയ്ക്കാണെങ്കിലും എണ്ണവിലയിലടക്കുള്ള വർധനവ് ലോകത്തെയാകെ പ്രതിസ‌ന്ധിയിലാക്കും.
 
ഉപരോധത്തെ തുടർന്ന് റൂബിളിന്റെ വില റെക്കോർഡ് നിലവാരത്തിലേക്കാണു താഴ്ന്നത്. ഡോളറൊന്നിനു റൂബിളിന്റെ മൂല്യം 85.35 ആയിരുന്നത്. 120 നിലവാരത്തിലേക്ക് കൂപ്പുകുത്തി. ഇതുമൂലം റഷ്യയുടെ വിദേശകടം ഒന്നര പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണുള്ളത്.
 
കേന്ദ്ര ബാങ്കിന്റെ മുഖ്യനിരക്ക് 9.5 ശതമാനത്തിൽനിന്ന് 20 ശതമാനത്തിലേക്ക് ഉയർത്തിയ‌തായി ആഗോളമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം അസംസ്കൃത എണ്ണയുടെ ആഗോള ആവശ്യത്തിന്റെ 10% മാത്രമാണു റഷ്യയിൽ നിന്നുള്ളതെങ്കിലും റഷ്യയ്ക്ക് മേലുള്ള ഉപരോധം എണ്ണവില ഉയർത്തുമെന്നാണ് കരുതുന്നത്.
 
ബ്രെന്റ് ക്രൂഡ് അവധി വില 102.09 യുഎസ് ഡോളർ നിലവാരത്തിലാണ്. ഒരു മാസത്തിനകം ഇത് 115 ഡോളറിലെത്താമെന്നാണ് കണക്കാക്കപ്പെടുന്നത്. എണ്ണവില ഉയരുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ പണപ്പെരുപ്പത്തിലേക്ക് കേന്ദ്ര ബാങ്കുകളെ നിരക്ക് വർധനയ്ക്കും നിർബന്ധിതമാക്കും. യുഎസ് ഫെഡറൽ റിസർവ് ഈ മാസം തന്നെ 0.25% പലിശ വർധന പ്രഖ്യാപിച്ചേക്കുമെന്നാണ് ഗോൾഡ്‌മാൻ സാക്‌സ് വിലയിരുത്തുന്നത്.
 
അതേസമയം പലാഡിയം പോലുള്ള ലോഹങ്ങളുടെ ലഭ്യത കുറവ് വാഹനവ്യവസായത്തിന് ലോകമെങ്ങും വെല്ലുവിളിയാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments