Select Your Language

Notifications

webdunia
webdunia
webdunia
webdunia

തരംഗമായി മാരുതിയുടെ കുഞ്ഞൻ എസ് പ്രെസ്സോ, ആദ്യമാസം വിറ്റഴിച്ചത് 10,634 യൂണിറ്റുകൾ !

തരംഗമായി മാരുതിയുടെ കുഞ്ഞൻ എസ് പ്രെസ്സോ, ആദ്യമാസം വിറ്റഴിച്ചത് 10,634 യൂണിറ്റുകൾ !
, ചൊവ്വ, 5 നവം‌ബര്‍ 2019 (20:24 IST)
മാരുതി സുസൂക്കിയുടെ കുഞ്ഞൻ എസ് പ്രെസ്സോക്ക് വിപണിയിൽ വലിയ മുന്നേറ്റം നടത്തുകയാണ് വാഹനത്തിന്റെ ആദ്യമാസ വിൽപ്പന 10,634 യൂണിറ്റിലെത്തി. ഇതോടെ ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന പത്ത് വാഹനങ്ങളിൽ എസ്പ്രെസ്സോയും ഉൾപ്പെട്ടു. വെറും പത്ത് ദിവസത്തിനുള്ളിൽ വാഹനത്തിനായുള്ള ബുക്കിങ് 10,000 കടന്നിരുന്നു. 
 
3.69 ലക്ഷം മുതൽ 4.91 ലക്ഷം വരെയാണ് വാഹനത്തിന് ഇന്ത്യൻ വിപണിയിലെ വില. പൂർണമായും ഇന്ത്യയിൽ തന്നെ നിർമിക്കുന്ന കാർ സൗത്ത് അമേരിക്കൻ, ആഫ്രിക്കൻ രാജ്യങ്ങളിലും മരുതി സുസൂക്കി വിൽപ്പനക്കെത്തിക്കും. മാരുതി സുസൂക്കിയുടെ അരീന ഡീലർഷിപ്പ് വഴിയാണ് വാഹനം വിൽപ്പനക്കെത്തുന്നത്.
 
വാഹനത്തിന്റെ സ്റ്റാൻഡേർഡ് വേരിയന്റിനാണ് 3.69 ലക്ഷം രൂപ. എൽഎക്സ്ഐ വകഭേതത്തിന് 4.05 ലക്ഷം രൂപയാണ് വില. വിഎക്സ്ഐ പതിപ്പിന് 4.24 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. വിഎക്സ്ഐപ്ലസ് പതിപ്പിന് 4.48 ലക്ഷം രൂപ വില നൽകണം വിഎക്സ്ഐ എജിഎസ് പതിപ്പിന് 4.67 ലക്ഷം രൂപയും, വിഎക്സ്ഐ പ്ലസ് എജി‌എസ് പതിപ്പിന് 4.91 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.
 
കരുത്ത് തോന്നുന്ന ഡിസൈൻ ശൈലിയിലാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്. ബോഡി ലൈനുകളും മുൻ ബംബറും പിന്നിലെ ബംബറുമെല്ലാം ഈ ഡിസൈൻ ശൈലിയിലെ പ്രധാന ഘടകങ്ങളാണ്. ഇന്റീരിയറിൽ ഡ്യുവൽ കളർ ടോണാണ് ഉപയോഗിച്ചിരിക്കുന്നത്. സിംപിളും ഭംഗിയുള്ളതുമാണ് ഡാഷ് ബോർഡ് ഡിസൈൻ. ഡാഷ്ബോർഡിന്റെ മധ്യത്തിലാണ് ഇൻഫോടെയിൻമെന്റ് സിസ്റ്റവും മീറ്റർ കൺസോളും സ്ഥാനം പിടിച്ചിരിക്കുന്നത്.
 
ചെറിയ വിലയിൽ മികച്ച സുരക്ഷ സംവിധാനങ്ങളുമായാണ് എസ് പ്രെസ്സോ എത്തുന്നത്. എബിഎസ് ഇബിഡി, ഡ്യുവൽ എയർബാഗ് തുടങ്ങി നിരവധി സുരക്ഷ സംവിധാനങ്ങൾ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. മരുതി സുസൂക്കിയുടെ ഹാർടെക്ട് അഞ്ചാം തലമുറ പ്ലാറ്റ്‌ഫോമിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രത്യേക റീചാർജ് വേണ്ട, സൗജന്യ കോൾ ഉൾപ്പെടുത്തി പുതിയ മൂന്ന് പ്ലാനുകളുമായി ജിയോ !