Webdunia - Bharat's app for daily news and videos

Install App

ശബരിമല; 11 ദിവസത്തെ വരുമാനം 31 കോടി രൂപ

ചിപ്പി പീലിപ്പോസ്
വ്യാഴം, 28 നവം‌ബര്‍ 2019 (10:28 IST)
കോലാഹലങ്ങൾക്കും വിവാദങ്ങൾക്കുമിടയിൽ ശബരിമലയിലെ 11 ദിവസത്തെ വരുമാനം പുറത്ത്. ശബരിമല തുറന്നശേഷമുള്ള 11 ദിവസത്തിനുള്ളിൽ 31 കോടി രൂപയാണ് വരുമാനം ലഭിച്ചത്. 2017 ലെ വരുമാനത്തിലേക്ക് എത്തിയില്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തേതിന്റെ ഇരട്ടിയില്‍ കൂടുതലാണിത്. 
 
പ്രശ്നരഹിതമായി സന്നിധാനം മാറിയതോടെ ഭക്തരുടെ നീണ്ട നിരയുണ്ട്. അരവണയില്‍ പല്ലിയെന്ന് പ്രചാരണം നടത്തിവര്‍ക്കെതിരെ നിയമനടപടിക്ക് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് കൂടുതല്‍ ഭക്തന്‍മാര്‍ ദര്‍ശനത്തിനായി എത്തിതുടങ്ങി. സന്നിധാനത്ത് ഒരു തരത്തിലുളള നിയന്ത്രങ്ങളും ഇല്ലാതായതോടെ അയ്യപ്പ ദര്‍ശനം കഴിഞ്ഞ് വിശ്രമിച്ചാണ് ഭക്തര്‍ മലയിറങ്ങുന്നത്. 
 
ഭക്തരുടെ വരവ് വരുമാനത്തിലും പ്രകടമായി. ദേവസ്വം ബോര്‍ഡ് ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളിലും ദര്‍ശന സജ്ജീകരണങ്ങളിലും ഭക്തകര്‍ പൂര്‍ണ തൃപ്തരാണ്. കഴിഞ്ഞ തീര്‍ഥാടന കാലത്ത് ബാരിക്കേഡ് ഉപയോഗിച്ച്‌ മറച്ചിരുന്ന വലിയനടപ്പന്തലിലും ഭക്തര്‍ക്ക് വിശ്രമിക്കാം. വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിട്ടു തുടങ്ങിയതോടെ അപ്പം അരവണ വില്പനയും കൂടി. രണ്ടു ലക്ഷം ടിന്‍ അരവണയാണ് ഇന്നലെ വിറ്റത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments