കോൾ ഗേൾ എന്ന് വിളിച്ചതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി. ബംഗാളിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
കാമുകനായ ഇന്ദ്രജിത്ത് കുണ്ടുവുമായി പ്രണയത്തിലായിരുന്ന യുവതി വിവാഹാലോചനയുമായി കാമുകന്റെ വീട്ടിലെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇന്ദ്രജിത്തിനെ വിവാഹം കഴിക്കുവാനുള്ള വിവാഹാലോചനയുമായെത്തിയ യുവതിയെ ഇന്ദ്രജിത്തിന്റെ മാതാപിതാക്കൾക്കിഷ്ടപ്പെട്ടിരുന്നില്ല. ഇതിനേതുടർന്ന് ഇന്ദ്രജിത്തിന്റെ മാതാപിതാക്കൾ യുവതിയെ കോൾ ഗേൾ എന്ന് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു.
ഇതിനേ തുടർന്ന് യുവതി ആത്മഹത്യ ചെയ്യുകയും ആത്മഹത്യാ കുറിപ്പിൽ മരണകാരണം ഇന്ദ്രജിത്തിന്റെ മാതാപിതാക്കളാണെന്ന് എഴുതിവെക്കുകയും ചെയ്തു. ഇതോടെ ഇന്ദ്രജിത്ത് കുണ്ടുവിനും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കും എതിരെ പോലീസ് കെസെടുക്കുകയാണുണ്ടായത്.
എന്നാൽ കേസ് റദ്ദാക്കാനുള്ള ഇന്ദ്രജിത്ത് കുണ്ടുവിന്റെയും മാതാപിതാക്കളുടെയും ഹർജി ഹൈകോടതി പരിഗണിക്കുകയും കൊൽക്കത്താ പോലീസ് കേസ് റദ്ദാക്കുകയുമായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ബംഗാൾ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശെരിവെക്കുകയായിരുന്നു.