Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡ്യൂവല്‍ സെല്‍ഫി ക്യാമറ, 256ജിബി സ്റ്റോറേജ് !; വിപണിയില്‍ തരംഗമാകാന്‍ സാംസങ്ങ് ഗാലക്സി എ8

ഡ്യൂവല്‍ സെല്‍ഫി ക്യാമറ, 256ജിബി സ്റ്റോറേജ് !; വിപണിയില്‍ തരംഗമാകാന്‍ സാംസങ്ങ് ഗാലക്സി എ8
, ചൊവ്വ, 16 ജനുവരി 2018 (10:22 IST)
സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ ഗ്യാലക്സി എ8 വിപണിയില്‍. ആകര്‍ഷകമായ ഡിസൈനില്‍ വിപണിയിലേക്കെത്തുന്ന ഈ ഫോണില്‍ ആറ് ജിബി റാമും മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 256 ജിബിവരെ വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന 64 ജിബി ഇന്‍റേണല്‍ സ്റ്റോറേജുമാണുള്ളത്. രണ്ടു മുന്‍ക്യാമറകള്‍ എന്ന പ്രത്യേകതയും ഈ മോഡലിലുണ്ട്. ബ്ളാക്, ഗോള്‍ഡ് എന്നീ നിറങ്ങളാണുള്ളത്. 32,990 രൂപയാണ് വില.
 
കേര്‍വ്ഡ് ഗ്ളാസ് ഡിസ്പ്ളേയാണ് കമ്പനി ഫോണിന് നല്‍കിയിരിക്കുന്നത്. മെറ്റല്‍ ഫ്രെയിമും അരികിലെ വളവുകളും ഫോണിനെ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു. 16 എംപി, 8 എംപി സെല്‍ഫിക്യാമറകളാണ് ഫോണിലുള്ളത്. ഉപയോക്താക്കള്‍ക്ക് പെട്ടെന്ന് ഫോണിലെ വിവരങ്ങള്‍ എടുക്കുന്നതിന് ഓള്‍വേയ്സ് ഓണ്‍ ഡിസ്പ്ളേ, ബിക്സ്ബി എന്നീ സംവിധാനങ്ങളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്നാലും എന്റെ ഏഷ്യാനെറ്റേ, നിങ്ങളുടെ വെബ്ഡെസ്കിൽ മാന്യതയുള്ള ആരുമില്ലേ? - സി കെ വിനീത് ചോദിക്കുന്നു