Select Your Language

Notifications

webdunia
webdunia
webdunia
webdunia

SBI Account Opening:ബാങ്കിൽ പോകേണ്ട, വീഡിയോ കെവൈസിയിലൂടെ മാത്രം എസ്ബിഐയിൽ അക്കൗണ്ട് തുറക്കാം: ചെയ്യേണ്ടത് ഇത്രമാത്രം

SBI Account Opening:ബാങ്കിൽ പോകേണ്ട, വീഡിയോ കെവൈസിയിലൂടെ മാത്രം എസ്ബിഐയിൽ അക്കൗണ്ട് തുറക്കാം: ചെയ്യേണ്ടത് ഇത്രമാത്രം
, ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (22:07 IST)
ശാഖയിൽ പോകാതെ തന്നെ വീഡിയോ കെവൈസി വഴി അക്കൗണ്ട് തുറക്കുന്നതിനുള്ള ഫീച്ചർ അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ശാഖയിൽ പോകാതെ തന്നെ സേവിങ്സ് അക്കൗണ്ട് തുറക്കാൻ അവസരം നൽകുന്നതാണ് പുതിയ ഫീച്ചർ. ഏത് സമയത്തും എവിടെ വെച്ചും അക്കൗണ്ട് തുറക്കാൻ ഇതിലൂടെ സാധിക്കും.
 
വീഡിയോ കെവൈസി വഴി എസ്ബിഐ ഇൻസ്റ്റാ പ്ലസ് സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനുള്ള ഫീച്ചറാണ് ബാങ്ക് അവതരിപ്പിക്കുന്നത്.  അക്കൗണ്ട് ഓപ്പൺ ചെയ്യാനായി പാൻ,ആധാർ വിശദാംശങ്ങൾ മാത്രമാണ് ആവശ്യമുള്ളത്. വീഡിയോ കെവൈസി വഴി തുറക്കുന്ന അക്കൗണ്ട് ഉപയോഗിച്ച് നെഫ്റ്റ്, ഐഎംപിഎസ്,യുപിഐ പോലുള്ള നൂതന ഇടപാടുകളെല്ലാം നടത്താനാകും.
 
റുപേ ക്ലാസിക് കാർഡാണ് അനുവദിക്കുക. യോനോ ആപ്പ് വഴി 24 മണിക്കൂർ ബാങ്കിങ് സേവനവും ലഭ്യമാകും. എസ്എംഎസ് അലർട്ട്,എസ്ബിഐ മിസ്ഡ് കോൾ അലർട്ട് തുടങ്ങിയ സേവനങ്ങളും അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കും. എന്നാൽ ചെക്ക് ബുക്ക് ലഭിക്കുന്നതിനായി ശാഖയിൽ പോയി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

LIC Saral: ഒറ്റത്തവണ നിക്ഷേപിച്ചാൽ 50,000 രൂപ പെൻഷൻ, എൽഐസിയുടെ സരൾ പെൻഷൻ പ്ലാനിനെ പറ്റി അറിയാം