Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏഴുമാസങ്ങൾകൊണ്ട് നിരത്തുകളിൽ എത്തിച്ചത് 80,000 യൂണിറ്റ് സെൽടോസ്, കുതിച്ചുപാഞ്ഞ് കിയ

ഏഴുമാസങ്ങൾകൊണ്ട് നിരത്തുകളിൽ എത്തിച്ചത് 80,000 യൂണിറ്റ് സെൽടോസ്, കുതിച്ചുപാഞ്ഞ് കിയ
, ശനി, 4 ഏപ്രില്‍ 2020 (11:58 IST)
ആദ്യ വാഹനം കോണ്ട് തന്നെ ഇന്ത്യൻ വാഹന വിപണി കീഴടക്കിയ വാഹന നിർമ്മാതാക്കളാണ് കിയ. വിപണിയിലെത്തി വെറും ഏഴു മാസങ്ങൾ കൊണ്ട് 81,784 സെൽടോസ് യൂണിറ്റാണ് കിയ നിരത്തുകളിൽ എത്തിച്ചത്. ഈ സെഗ്‌മെന്റിക് ഏറ്റവുമധികം വിൽക്കപ്പെടുന്ന വാഹനം എന്ന നേട്ടം സെൽടോസ് നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. 
 
ഈവർഷം ഫെബ്രുവരിയിൽ 15,644 യൂണിറ്റ് സെൽറ്റോസാണ് കിയ കയറ്റി അയച്ചത്, 2019 ഓഗസ്റ്റിലാണ് വാഹനത്തിന്റെ വിൽപ്പന ആരംഭിച്ചത്. സെൽടോസ് പെട്രോൾ എഞ്ചിനിലെ അടിസ്ഥാന വകഭേതത്തിനാണ് 9.89 ലക്ഷം രൂപയാണ് വില. പെട്രോളിന്റെ ഉയർന്ന വകഭേതത്തിന്. 14.9 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഡീസൽ പതിപ്പിലെ വകഭേതങ്ങൾക്ക് 10.34 ലക്ഷം മുതൽ 17.34 ലക്ഷം വരെയാണ് വില. 
 
GTK, GTX, GTX+ എന്നിവയാണ് പെട്രോൾ വേരിയന്റുകൾ. HTE, HTK, HTK+, HTX, HTX+ എന്നിവ ഡീസൽ വകഭേതങ്ങളാണ്. 1.4 ലിറ്റർ ടി ജിഡിഐ പെട്രൊൾ 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളിലാണ് വാഹനം വിപണിയിൽ എത്തിയിരിക്കുന്നത്. 7 സ്പീഡ് ഡിസിറ്റിയാണ് 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിൽ ഉണ്ടാവുക. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും, സിവിടിയും 1.5 ലിറ്റർ പെട്രോൽ എഞ്ചിനിൽ ലഭ്യമായിരിക്കും. 6 സ്പീഡ് ടോർക്ക് കൺവേർട്ടബിൾ ട്രാൻസ്മിഷനാണ് ഡീസൽ എഞ്ചിനിൽ ഉള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിൽ റാപ്പിഡ് ടെസ്റ്റ് ഇന്നുമുതൽ: ആദ്യ പരിശോധന പോത്തൻകോട്