മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ട് രാജ്യത്തെ ഓഹരിവിപണി. ഏഴാമത്തെ ദിവസവും നേട്ടം നിലനിർത്തിയതോടെ സെൻസെക്സ് 63,000 കടന്നു. നിഫ്റ്റി 18,750 നേട്ടവും മറികടന്നു. സെൻസെക്സ് 417.81 പോയന്റ് ഉയര്‍ന്ന് 63,099.65ലും നിഫ്റ്റി 140.30 പോയന്റ് നേട്ടത്തില്‍ 18,758.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ലാർജ് ക്യാപ് ഓഹരികളുടെ മുന്നേറ്റമാണ് വിപണിയെ സഹായിച്ചത്. യുഎസ് ഫെഡറൽ റിസർവ് മേധാവി ജെറോം പവലിൻ്റെ നിരീക്ഷണമാകും അടുത്ത ദിവസം വിപണിയെ സ്വാധീനിക്കുക. പൊതുമേഖല ഒഴികെയുള്ള സെക്ടറൽ സൂചികകളെല്ലാം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് ഒരു ശതമാനത്തോളവും സ്മോൾ ക്യാപ് 0.60 ശതമാനവും ഉയർന്നു.