Webdunia - Bharat's app for daily news and videos

Install App

സെന്‍സെക്‌സ് 80,000ലേക്ക്, റെക്കോര്‍ഡുകള്‍ ഭേദിച്ച് വിപണി, നിഫ്റ്റി 24,000 പോയിന്റിന് മുകളില്‍

അഭിറാം മനോഹർ
വെള്ളി, 28 ജൂണ്‍ 2024 (13:59 IST)
റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടുള്ള ഓഹരിവിപണിയുടെ മുന്നേറ്റം തുടരുന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഇന്നും ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡിട്ടു. സെന്‍സെക്‌സ് 308 പോയിന്റ് കുതിച്ച് 79,551 എന്ന പോയിന്റിലെത്തി. സമീപഭാവിയില്‍ തന്നെ സെന്‍സെക്‌സ് 80,000 കടന്നും മുന്നേറുമെന്ന പ്രതീതിയാണ് സൃഷ്ടിച്ചത്. നിഫ്റ്റിയും 24,000 എന്ന ലെവല്‍ മറികടന്ന് കുതിക്കുകയാണ്.
 
ആഗോളവിപണിയിലെ അനുകൂല സൂചനകളാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. ഏഷ്യന്‍ വിപണിയും അമേരിക്കന്‍ വിപണിയും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതും ഇന്ത്യന്‍ വിപണിയെ സ്വാധീനിക്കുന്നുണ്ട്. സണ്‍ഫാര്‍മ,എന്‍ടിപിസി,ടെക് മഹീന്ദ്ര,റിലയന്‍സ്,ടാറ്റ മോട്ടോഴ്‌സ്,ഏഷ്യന്‍ പെയിന്‍്‌സ്,ടാറ്റാ സ്റ്റീല്‍ ഓഹരികള്‍ എന്നിവ നേട്ടം ഉണ്ടാക്കിയപ്പോള്‍ അദാനി പോര്‍ട്‌സ്,അള്‍ട്രാടെക് സിമെന്‍്‌സ്,മാരുതി എന്നിവ നഷ്ടത്തിലാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുടിവെട്ടിയ ശേഷം ബാര്‍ബറുടെ ഫ്രീ മസാജില്‍ 30കാരന് സ്‌ട്രോക്ക്!

ഭര്‍ത്താവ് വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചു; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

എംബിബിഎസ്, ബിഡിഎസ്: രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Pushpan: പാതിതളര്‍ന്നു കിടക്കുമ്പോഴും പാര്‍ട്ടിക്കായി ഉയര്‍ന്ന നാവും കൈയും; പുഷ്പനെ അറിയാമോ?

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു

അടുത്ത ലേഖനം
Show comments