ഇന്ത്യന്‍ ഓഹരിവിപണികളായ ബോംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവ നാളെയും പ്രവര്‍ത്തിക്കും. സാധാരണയായി ശനി, ഞായര്‍ ദിവസങ്ങള്‍ ഓഹരിവിപണിക്ക് അവധി ദിവസങ്ങളാണ്. നാളെ പ്രവര്‍ത്തിദിവസമാണെങ്കിലും സമ്പൂര്‍ണ്ണ വ്യാപരദിനമായിരിക്കില്ല. ഓഹരിവിപണിയില്‍ നിലവില്‍ ഓഹരികളുടെ വ്യാപാരം നടക്കുന്ന പ്രൈമറി സൈറ്റില്‍ നിന്നും കൂടുതല്‍ സുരക്ഷിതമായ ഡിസാസ്റ്റര്‍ റിക്കവറി സൈറ്റിലേക്ക് പ്രവര്‍ത്തനം മാറ്റുന്ന നടപടിക്രമങ്ങളുടെ ഭാഗമായാണ് നാളെ ഓഹരിവിപണി പ്രവര്‍ത്തിക്കുക.
ഇതേ നടപടി ക്രമങ്ങളുടെ ഭാഗമായി മാര്‍ച്ച് രണ്ടിനും പ്രത്യേക വ്യാപാരം സംഘടിപ്പിച്ചിരുന്നു. നാളെ പ്രീ മാര്‍ക്കറ്റ് പ്രൈമറി സെഷന്‍ 8:45 മുതല്‍ 9 വരെയാകും. ആദ്യ വ്യാപാര സെഷന്‍ പ്രൈമറി സൈറ്റില്‍ 9:15 മുതല്‍ 10 വരെ നടക്കും. 11:15 വരെ ഇടവേളയായിരിക്കും. തുടര്‍ന്ന് 11:15ന് ഡിസാസ്റ്റര്‍ റിക്കവറി സൈറ്റിലാകും രണ്ടാം സെഷന്‍ തുടങ്ങുക. ഇത് 11:23 വരെയാണ്. 11:30 മുതല്‍ 12:30 വരെ സാധാരണ വ്യാപാരം നടക്കും. ഫ്യൂചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സില്‍ രാവിലെ 9:15 മുതല്‍ 10 വരെ പ്രൈമറി സൈറ്റില്‍ പ്രാരംഭ സെഷനും 11:45 മുതല്‍ 12:40 വരെ ഡി ആര്‍ സൈറ്റില്‍ രണ്ടാം സെഷനും നടക്കും. പ്രൈസ് ബാന്‍ഡില്‍ 5 ശതമാനത്തിന്റെ അപ്പര്‍- ലോവര്‍ ബാന്‍ഡുകളാകും ഉണ്ടാകുക.