Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫോര്‍ച്യൂണര്‍ തരംഗം അവസാനിപ്പിക്കാന്‍ സ്കോഡയുടെ മസില്‍മാന്‍ കൊഡിയാക് !

ഫോര്‍ച്യൂണറിനെ എതിരിടാന്‍ സ്കോഡ കൊഡിയാക്

skoda kodiaq
, ചൊവ്വ, 2 മെയ് 2017 (09:42 IST)
സ്പോര്‍ട്സ് യൂട്ടിലിറ്റി ശ്രേണിയിലേക്ക് പുതിയ മോഡലുമായി സ്കോഡ എത്തുന്നു. സ്കോഡ കൊഡിയാക് എന്ന എസ് യു വിയുമായാണ് കമ്പനി ഇന്ത്യയിലെത്തുന്നത്. ഈ വര്‍ഷം പകുതിയോടെ പുറത്തിറങ്ങുന്ന കൊഡിയാക്കിന്റെ പ്രീ ബുക്കിങ് രാജ്യത്തെ വിവിധ ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചതായാണ് വിവരം. ഈ ശ്രേണിയിലെ ലീഡറായ ടൊയോട്ട ഫോര്‍ച്യൂണറിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കൊഡിയാക്കിന് സാധിക്കുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. 25 മുതല്‍ 30 ലക്ഷത്തിനുള്ളിലായിരിക്കും ഈ വാഹനത്തിന്റെ വില.    
 
webdunia
രൂപത്തില്‍ ഒരു മസില്‍മാന്‍ പരിവേഷമാണ് കൊഡിയാക്കിന്റെ ബോഡിയില്‍ ദൃശ്യമാകുക. നീളമേറിയ ത്രീ ഡൈമന്‍ഷണല്‍ റേഡിയേറ്റര്‍ ഗ്രില്‍ സ്കോഡയുടെ തനതു ശൈലിയില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. സൈഡ്-റിയര്‍ ഡിസൈന്‍ വളരെ മികച്ച മികവ് പുലര്‍ത്തുന്ന തരത്തിലാണുള്ളത്. 6.5 ഇഞ്ച് ടച്ച്‌ സ്ക്രീന്‍ സിസ്റ്റം ഉള്‍പ്പെടുത്തി അകത്തളം കൂടുതല്‍ പ്രീമിയം രൂപത്തിലാണ് നിര്‍മിക്കുകയെന്നും കമ്പനി പറയുന്നു. ഏഴ് സീറ്റര്‍, അഞ്ച് സീറ്റര്‍ എന്നീ ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാകും. 
 
webdunia
പെട്രോള്‍-ഡീസല്‍ വേരിയന്റുകളില്‍ കൊഡിയാക് വിപണിയിലെത്തും. രണ്ടിലും ടര്‍ബോ ചാര്‍ജ്ഡ് ഡയറക്റ്റ് ഇഞ്ചക്ഷന്‍ എഞ്ചിനാണ് കരുത്തേകുന്നത്. 1.4 ലിറ്റര്‍ TSI, 2.0 ലിറ്റര്‍ TSI, 2.0 ലിറ്റര്‍ TSI എന്നീ എഞ്ചിനുകളിലാണ് ആഗോള വിപണിയില്‍ കൊഡിയാക്ക് പുറത്തിറങ്ങുന്നത്. ഡീസല്‍ ടോപ് വേരിയന്റിന് പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 8.6 സെക്കന്‍ഡ് മതി. ഫോര്‍ഡ് എന്‍ഡവര്‍, ഹ്യുണ്ടായി സാന്റാ എഫ്‌ഇ, മിസ്തുബിഷി പജേറോ സ്പോര്‍ട് എന്നിവയുമായും കൊഡിയാക്കിന് മത്സരിക്കേണ്ടിവരും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ച് കോടി നല്‍കിയില്ലെങ്കില്‍ നഗ്‌ന ചിത്രങ്ങള്‍ പുറത്തുവിടും; ബിജെപി എംപിയെ ഹണിട്രാപ്പില്‍ കുടുക്കിയ യുവതിയെ തിരിച്ചറിഞ്ഞു