Webdunia - Bharat's app for daily news and videos

Install App

ഒരു കിലോ അരിക്ക് 338 ലങ്കൻ രൂപ, പാൽ ലിറ്ററിന് 263 രൂപ! വിലക്കയറ്റം രൂക്ഷമായതോടെ തെരുവിൽ ഇറങ്ങി ജനം

Webdunia
വ്യാഴം, 17 മാര്‍ച്ച് 2022 (13:08 IST)
വിദേശനാണയ ശേഖരം കാലിയായതോടെ രൂക്ഷമായ വിലക്കയറ്റത്തിൽ വലഞ്ഞ് ശ്രീലങ്കൻ ജനത.ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ പ്രസിഡന്‍റ് ഗോതബയ രാജപക്സ ഉടനടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കത്തിപ്പടരുകയാണ്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനായി ശ്രീലങ്കൻ രൂപയുടെ മൂല്യം 36 ശതമാനം സർക്കാർ കുറച്ചിരുന്നു. ഇതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നതിന് കാരണമായി.
 
 അരി കിലോയ്ക്ക് 448 ലങ്കൻ രൂപ(128 ഇന്ത്യൻ രൂപ) യാണ് വില. ഒരു ലിറ്റർ പാൽ വാങ്ങാൻ 263 (75 ഇന്ത്യൻ രൂപ) ലങ്കൻ രൂപ എന്നിങ്ങനെയാണ് വില നിലവാരം. പെട്രോൾ ലിറ്ററിന് 283 ശ്രീലങ്കൻ രൂപയും ഡീസലിന് 176 ശ്രീലങ്കൻ രൂപയുമാണ്. ഇതോടെ രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായി.വൈദ്യുതിനിലയങ്ങൾ പ്രവർത്തനമൂലധനമില്ലാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ എഴരമണിക്കൂർ പവർകട്ടാണ് ജനങ്ങൾ സഹിക്കുന്നത്.
 
വിദേശനാണയം തീർന്നതോടെ അവശ്യസാധനങ്ങൾ ഇറക്കുമതി ചെയ്യാൻ നിവർത്തിയില്ലാതെ വലയുകയാണ് രാജ്യം. പ്രധാനവരുമാന സ്രോതസ്സായ ടൂറിസം മേഖല കൊറോണ മൂലമുണ്ടായ സാമ്പത്തിക ആഘാതത്തിൽ തകർന്നതാണ് ഉപഭോക്തൃരാജ്യമായ ശ്രീലങ്കയെ ചരിത്രത്തിൽ മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.
 
പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഒരു ബില്യൺ ഡോളർ കടമായി ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകിയേക്കുമെന്നാണ് ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

ശരീരഭാരത്തില്‍ 72കിലോ കുറച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍; തരംഗമായി നാലുടിപ്‌സുകള്‍

ഒരു ഗഡു ക്ഷേമ പെൻഷൻ (1600 രൂപ) കൂടി അനുവദിച്ചു: അടുത്ത ബുധനാഴ്ച മുതൽ വിതരണം ചെയ്യും

ഇന്ന് മഴ കനക്കും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

കള്ളനോട്ടു കേസിൽ ജാമ്യത്തിലിറങ്ങിയ അദ്ധ്യാപകൻ വീണ്ടും കള്ളനോട്ടുമായി പിടിയിലായി

അടുത്ത ലേഖനം
Show comments