Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

കോലിയുടെ സെഞ്ചുറി വരൾച്ചയ്‌ക്ക് അറുതി കാണുമോ? ഇന്ത്യ-ശ്രീലങ്ക പിങ്ക് ബോൾ ടെസ്റ്റ് ഇന്ന്

കോലി
, ശനി, 12 മാര്‍ച്ച് 2022 (09:04 IST)
ശ്രീലങ്കയ്ക്കെതിരായ പിങ്ക് ബോൾ ടെസ്റ്റ് ഇന്ന് ബെംഗളൂരുവിൽ നടക്കും. ഏറെ നാളായി അകന്ന് നിൽക്കുന്ന സെഞ്ചുറി വരൾച്ചയ്ക്ക് ഐപിഎല്ലിലെ തന്റെ ഹോം ഗ്രൗണ്ട് കൂടിയായ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ കോലി അറുതിവരുത്തുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.
 
മൊഹാലിയിൽ നടന്ന ആദ്യ ടെസ്റ്റിൽ 222 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കിയെങ്കിലും രണ്ടാം ടെസ്റ്റിൽ ഇന്ത്യ‌ൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയു‌ണ്ട്. ആദ്യ മത്സരത്തിലിറങ്ങിയ ഹരിയാന സ്പിന്നർ ജയന്ത് യാദവിന് ആദ്യ ടെസ്റ്റിൽ മികവ് കാണിക്കാനായിരുന്നില്ല.
 
രാത്രി-പക ടെസ്റ്റിൽ ജയന്ത് യാദവിന് പകരം അക്ഷർ പട്ടേലിനെ ഇന്ത്യ പരിഗണിച്ചേക്കും. ശ്രേയസ് അയ്യർക്ക് പകരം യുവതാരം ശുഭ്‌മാൻ ഗില്ലിന് ടീമിൽ ഇടം ലഭിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം 4 ഇടംകയ്യൻ ബൗളർമാരായിരിക്കും ശ്രീലങ്കൻ നിരയിൽ ഉണ്ടാവുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐഎസ്എല്ലിൽ ജംഷ‌ഡ്‌പൂരിന്റെ അപരാജിത കുതിപ്പിന് തടയിട്ട് ബ്ലാസ്റ്റേഴ്‌സ്, ആദ്യ പാദ സെമിയിൽ വിജയം ഒരൊറ്റ ഗോളിൽ