Select Your Language

Notifications

webdunia
webdunia
webdunia
webdunia

മസ്‌കുലാര്‍ ലുക്കില്‍ അര്‍ബന്‍ കോമ്പാക്ട് ക്രോസ്ഓവര്‍ സുസൂക്കി ഇഗ്നിസ് വിപണിയിലേക്ക് !

'മസില്‍ പെരുപ്പിച്ച്' വീണ്ടും ഒരു ഇഗ്നിസ്

മസ്‌കുലാര്‍ ലുക്കില്‍ അര്‍ബന്‍ കോമ്പാക്ട് ക്രോസ്ഓവര്‍ സുസൂക്കി ഇഗ്നിസ് വിപണിയിലേക്ക് !
, വെള്ളി, 11 ഓഗസ്റ്റ് 2017 (15:33 IST)
അര്‍ബന്‍ കോമ്പാക്ട് ക്രോസ്ഓവര്‍ ഇഗ്നിസുമായി സുസൂക്കി എത്തുന്നു. ഗയ്ക്കിന്തോ ഇന്‍ഡോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ സുസൂക്കി അവതരിപ്പിച്ച് ഇഗ്നിസ് എസ്-അര്‍ബന്‍ എന്ന കണ്‍സെപ്റ്റിലേക്കാണ് ഇപ്പോള്‍ ഏവരുടേയും ശ്രദ്ധ. ക്രോസ്ഓവര്‍ ഹാച്ച്ബാക്കിന്റെ ഓഫ്‌റോഡര്‍ പതിപ്പാണ് ഈ അര്‍ബന്‍ കണ്‍സെപ്റ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.       
 
webdunia
പ്ലാസ്റ്റിക് ക്ലാഡിംഗ് പോലുള്ള എക്‌സ്ട്രാ കോസ്മറ്റിക്കുകളുടെ പിന്‍ബലത്തിലാണ് കമ്പനി ഈ ഹാച്ച്ബാക്കിന് ഒരു 'പരുക്കന്‍' ലുക്ക് നല്‍കാന്‍ ശ്രദ്ധിച്ചിട്ടുള്ളത്. പുതിയ ഓക്‌സിലറി ലൈറ്റുകളോടൊപ്പമുള്ള കസ്റ്റം ഓഫ് റോഡ് ബമ്പറാണ് ഇഗ്നിസ് എസ്-അര്‍ബന്‍ കണ്‍സെപ്റ്റിന്റെ ഫ്രണ്ട് പ്രൊഫൈല്‍ ഫീച്ചര്‍. സുസൂക്കിയുടെ XA ആല്‍ഫ കണ്‍സെപ്റ്റില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ ഫ്രണ്ട് ഗ്രില്‍ നിര്‍മിച്ചിരിക്കുന്നത്‍.
 
webdunia
പ്ലാസ്റ്റിക് ക്ലാഡിംഗും സ്‌കിഡ് പ്ലേറ്റും ഈ അര്‍ബന്‍ കണ്‍സെപ്റ്റ് ഫീച്ചറുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍സ്‌കൂപ്പോടു കൂടിയുള്ള ബോണറ്റാണ് ഈ കരുത്തനെ ആകര്‍ഷകമാക്കുന്നത്. കസ്റ്റം ഓഫ് റോഡ് ടയറുകളും വര്‍ധിപ്പിച്ച ഗ്രൗണ്ട് ക്ലിയറന്‍സും മോഡലിന്റെ ഓഫ് റോഡിംഗ് ശേഷിക്ക് കരുത്തേകുന്നതാണ്. റൂഫ് റെയിലുകള്‍, പുതിയ റിയര്‍ ബമ്പര്‍, ഡിഫ്യൂസര്‍, പ്ലാസ്റ്റിക് ക്ലാഡിംഗ് എന്നിവയും പുതിയ വാഹനത്തിലുണ്ട്.
 
webdunia
നിലവിലുള്ള 1.2 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എഞ്ചിനില്‍ തന്നെയാണ് സുസൂക്കി ഇഗ്നിസ് എസ് അർബൻ കണ്‍സെപ്റ്റ് മോഡലിനും കരുത്തേകുന്നത്. 82 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്ന എഞ്ചിനില്‍ അഞ്ച് സ്പീഡ് മാനുവല്‍/അഞ്ച് സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാണ്. മസ്‌കുലാര്‍ ലുക്കാണ് സ്റ്റാന്‍ഡേര്‍ഡ് ഇഗ്നിസില്‍ നിന്നും എസ്-അര്‍ബന്‍ കോണ്‍സെപ്റ്റിനെ വേറിട്ട് നിര്‍ത്തുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആര്‍എസ്എസിന്റെയും ബിജെപിയുടെയും കുത്സിത ശ്രമങ്ങൾ ‘ഇവിടെ നടക്കില്ല’; മുഖ്യമന്ത്രി