കിടിലന്‍ ഫീച്ചറുകളുമായി സ്വയിപ്പ് ഇലൈറ്റ് 2 പ്ലസ് വിപണിയില്‍; വിലയോ ?
സ്വയിപ്പ് ഇലൈറ്റ് 2 പ്ലസ് (2017), 3999 രൂപയ്ക്ക് വിപണിയില്‍ എത്തി!
പുതിയ സ്മാര്‍ട്ട്‌ഫോണുമായി സ്വയിപ് വിപണിയില്‍. സ്വയിപ് ഇലൈറ്റ് 2 പ്ലസ് എന്ന സ്മാര്‍ട്ട്‌ഫോണുമായാണ് കമ്പനി എത്തുന്നത്. ഓണ്‍ലൈന്‍ റീട്ടെയില്‍ ആയ സ്മാപ്ഡീലില്‍ മാത്രം ലഭ്യമാകുന്ന ഈ ഫോണിന് 3,999 രൂപയാണ് വില. ബ്ലാക്ക് നിറത്തില്‍ മാത്രമേ സ്വയിപ്പ് ഇലൈറ്റ് 2 പ്ലസ് ഫോണ്‍ ലഭ്യമാകുകയുള്ളൂ.
അഞ്ച് ഇഞ്ച് VGA ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. ക്വാഡ്‌കോര്‍ പ്രോസസര്‍, ഒരു ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32ജിബി വരെ വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 8എംപി റിയര്‍ ക്യാമറ, 5എംപി സെല്‍ഫി ക്യാമറ എന്നീ ഫീച്ചറുകള്‍ ഫോണിലുണ്ടായിരിക്കും.
ഡ്യുവല്‍ സിം, 4ജി, ജിപിഎസ്, വൈഫൈ, ബ്ലൂട്ടൂത്ത് , 3000എംഎഎച്ച് ബാറ്ററി എന്നീ ഫീച്ചറുകളും ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിലുണ്ട്. 2016ല്‍ ഇറങ്ങിയ സ്വയിപ് ഇലൈറ്റ് 2 പ്ലസിന്റെ പിന്‍ഗാമിയാണ് ഈ ഫോണ്‍ എന്നാണ് കമ്പനി പറയുന്നത്.