വീഡിയോ ഗെയിം കളിക്കാം വ്യായാമവും ചെയ്യാം; സ്വിംജിം വിപണിയിലെ താരമാകുന്നു
വീഡിയോ ഗെയിം കളിച്ച് വ്യായാമം ചെയ്യാന്‍ സ്വംജിം
മണിക്കൂറുകളോളം ഗെയിം കളിക്കാനിഷ്ടമാണെങ്കിലും വ്യായാമം ചെയ്യാന്‍ പലര്‍ക്കും മടിയാണ്. ഒിവു സമയങ്ങളെല്ലാം വീഡിയോ ഗെയിമിനു മുന്നില്‍ ചെലവിട്ട് അമിത വണ്ണമടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തിവച്ചവരും കുറവല്ല. വ്യായാമം ചെയ്യണമെന്ന് താത്പര്യമുണ്ടെങ്കിലും മടുപ്പ് കാരണം പതിവായി ചെയ്യാത്തവരുമുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായിട്ടാണ് സ്വിം ജിം എത്തിയിരിക്കുന്നത്.
വീഡിയോ ഗെയിം കളിച്ച് വ്യായാമം ചെയ്യാം എന്നതാണ് സ്വിംജിമ്മിന്റെ പ്രത്യേകത. ഒറ്റനോട്ടത്തില്‍ റോയിംഗ് മെഷിനും സ്‌റ്റെയര്‍ സ്‌റ്റെപ്പറും ഒന്നിച്ചു ചേര്‍ന്ന ഉപകരണമായിട്ടേ തോന്നുകയുള്ളു. എന്നാല്‍ വിഡിയോ ഗെയിം കളിച്ചുകൊണ്ട് ശരീരത്തിന് മുഴുവന്‍ വര്‍ക്കൗട്ട് ചെയ്യാന്‍ സാധിക്കുന്ന ഉപകരണമാണ് സ്വിം ജിം.
ചിക്കാഗോയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സ്വിം ജിം ആണ് ഗെയിം കണ്‍ട്രോളറും വര്‍ക്ക്ഔട്ട് മെഷിനും ഒന്നിച്ച് ചേര്‍ത്ത ഉപകരണത്തിന് പിന്നില്‍. വീഡിയോ ഗെയിമിന്റെ ജോയ്‌സ്റ്റിക്കും ബട്ടനുകളും സ്വിം ജിമ്മില്‍ ലീവേര്‍സും പെഡല്‍സും ആയും മാറിയിരിക്കുന്നു. ലീവേര്‍സും പെഡല്‍സും വലിക്കുന്നതിനും തള്ളുന്നതിനും അനുസരിച്ച് ഗെയിം കളിക്കാം. വീഡിയോ ഗെയിം കളിച്ച സംതൃപ്തിയ്‌ക്കൊപ്പം ശരീരം മുഴുവന്‍ ഫലം ലഭിക്കുന്ന വര്‍ക്കൗട്ടും ലഭിക്കുന്ന സ്വിം ജിം വിപണി കീഴടക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.